കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

പരീക്ഷാഫലം 

സർവ്വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പി.ജി.ഡിപ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്‌സ് ഫോർ സ്‌പേഷ്യൽ പ്ലാനിംഗ് (റെഗുലർ), നവംബർ 2023 പരീക്ഷയുടെ  ഫലം  വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക്    ഒക്ടോബർ  25   വൈകുന്നേരം  5  മണിവരെ അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

 

  • കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ ഒന്നാം  സെമസ്റ്റർ എം.എ/ എം.എസ്.സി/ എം.സി.എ/ എം.എൽ.ഐ.എസ്.സി/ എൽ.എൽ.എം/ എം.ബി.എ/  എം.പി.ഇ.എസ്. (സി.ബി.സി.എസ്.എസ് – റെഗുലർ/ സപ്പ്ളിമെന്‍ററി), നവംബർ  2024  പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ   1 മുതൽ 6  വരെയും പിഴയോട് കൂടെ നവംബർ  8  വരെയും അപേക്ഷിക്കാം.    വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

 

  • നവംബർ 6 ന്  ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി. (റെഗുലർ)  നവംബർ  2024 പരീക്ഷകൾക്ക്  ഒക്ടോബർ 16 മുതൽ 23 വരെ പിഴ ഇല്ലാതെയും ഒക്ടോബർ 25 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ് 

ഒക്ടോബർ 15 നു ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ  ബി.ബി.എ, ബി.ബി.എ (ടി.ടി.എം.), ബി.ബി.എ (എ.എച്ച്), ബി.ടി.ടി.എം, ബി.എസ്.ഡബ്ല്യു, ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എം.എം.സി. (റഗുലർ/സപ്പ്ളിമെന്ററി/ഇമ്പ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *