ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ സു​ര​ക്ഷി​ത പ്ര​ദേ​ശം അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ; സ​ർ​വേ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

0

ഉ​​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ -ചൂ​ര​ൽ​മ​ല മേ​ഖ​ല സു​ര​ക്ഷി​ത പ്ര​ദേ​ശ​മാ​ക്കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ മേ​ഖ​ല​യി​ൽ നി​ന്ന് 30 മു​ത​ൽ 50 മീ​റ്റ​ർ വ​രെ ദൂ​രം സു​ര​ക്ഷി​ത മേ​ഖ​ല​യെ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്താ​നാണ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മം ന​ട​ത്തി​യ​ത്. ത​ഹ​സി​ൽ​ദാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ​ർ​വേ​യു​മാ​യി ചൂ​ര​ൽ മ​ല​യി​ൽ എ​ത്തി​യ​ത്. നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ഇ​പ്പോ​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡം പ്ര​കാ​രം സ​ങ്കീ​ർ​ണ മേ​ഖ​ല​യി​ലു​ള്ള നി​ര​വ​ധി വീ​ടു​ക​ൾ സു​ര​ക്ഷി​ത​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

 

സു​ര​ക്ഷി​ത മേ​ഖ​ല​ക​ൾ തി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ർ​ത്ത് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തും രം​ഗ​ത്തെ​ത്തി.പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ​ർ​വേ നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​തെ ചൂ​ര​ൽ മ​ല​യി​ൽ സു​ര​ക്ഷി​ത മേ​ഖ​ല​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *