വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ച; രാഷ്ട്രീയ ഉദ്ദേശമില്ലെന്ന് അന്‍വർ
വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ഉദ്ദേശമില്ലെന്ന് അന്‍വർ. തികച്ചും സൗഹൃദ കൂടിക്കാഴ്ച, സന്ദര്‍ശനത്തില്‍ ഒരുതരത്തിലും രാഷ്ട്രീയമില്ല. ബിനോയ് വിശ്വത്തിന് മറുപടി പിന്നീട് നല്‍കും. വെള്ളാപ്പള്ളിയുടെ കുടുംബവീട്ടില്‍ വച്ച് അതിനു മറുപടി പറയാനില്ല – അന്‍വര്‍ പറഞ്ഞു.
എഡിജിപി അജിത് കുമാറിനെതിരെ വലിയ ബന്ധം പുലര്‍ത്തുന്നയാളാണ് വെള്ളാപ്പള്ളി നടേശന്. കൂടാതെ സര്‍ക്കാരിനെ പിണക്കാത്ത രീതിയലുള്ള നിലപാട് ആണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നത്. ഇതിനിടെയാണ് സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ തുടരുന്ന അന്‍വര്‍ കൂടിക്കാഴ്ചയ്ക്കായി എത്തിയത്. ആദ്യം എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയുമായിരുന്നു അന്‍വറിന്റെ വിമര്‍ശനങ്ങള്‍. പിന്നീട് ആരോപണങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്കെതിരയെും സിപിഐഎമ്മിനെതിരെയും അന്‍വര്‍ രംഗത്തെത്തിയിരുന്നു.