ചന്ദനമോഷണ സംഘത്തിലെ പ്രധാനി കണ്ണൂരിൽ പിടിയിൽ

0

കണ്ണൂർ ആദികടലായി ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ നിന്നും ചന്ദനം മോഷ്ടിച്ച കേസിലെ പ്രധാni പിടിയിൽ. കണ്ണൂർ നടുവനാട് സ്വദേശി ഷാജഹാൻ എ ആണ് പിടിയിലായത്. പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിൽ ആണ് രാത്രി സഞ്ചാരികളായ ചന്ദന മോഷണ സംഘത്തിലെ പ്രധാനിയായ ഷാജഹാൻ പിടിയിലാവുന്നത്. നാലു പേര് അടങ്ങിയ സംഘത്തിലെ മാലൂർ സ്വദേശികളായ രജീഷ്,രതീഷ്, സന്തോഷ് എന്നിവർ പിടിയിൽ ആവാൻ ഉണ്ട്.


ആഗസ്റ്റ് ഒന്നാം തീയതി രാത്രി 1:40 നും രണ്ടു മണിക്കും ഇടയിലാണ് മോഷണം നടന്നത്. ആദികടലായി ക്ഷേത്രത്തിനു സമീപത്തെ ദേവി കൃപയിൽ സഹദേവൻ നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്. വീടുകളിൽ നിന്നും ലഭിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് പ്രതികളിലേക്ക് എത്തുന്നത്. രാത്രി ആൾട്ടോ കാറിൽ എത്തിയ സംഘം വീടിന് സമീപം ഇറങ്ങിയശേഷം തിരിച്ചുപോയി മൊബൈൽ ടവർ ലൊക്കേഷനിൽ നിന്നും മാറി പാർക്ക് ചെയ്യും .ദൗത്യം നിർവഹിച്ച ശേഷം തിരികെയെത്തി മോഷണം സംഘത്തെ കയറ്റി പോകും, ചന്ദന മോഷണ സന്ദേശങ്ങൾ കൈമാറാൻ മാത്രമായി സംഘം പ്രത്യേകം ഫോൺ ഉപയോഗിക്കുന്നതായും കണ്ടെത്തി. കറുപ്പ് നിറത്തിലുള്ള പ്രത്യേക സ്റ്റിക്കർ പതിച്ച കാർ ആണ് മോഷണത്തിന് ഉപയോഗിക്കുന്നത്. ചന്ദനം മുറിക്കാനായി ഉപയോഗിക്കുന്ന കട്ടർ, കയർ, എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കണ്ണൂർ സിറ്റി എസ് ഐ ധന്യ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ബാബൂസ്കരിയ,SHO മാരായ സജിത്ത് എൻ, സ്നേഹേഷ് വിനോദ് ആർ പി, ഷിബു k. ബൈജു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *