വിവിധ മേഖലകളില് അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഒക്ടോബർ 14 വരെയും കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഒക്ടോബർ 12 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്താമുദയം പരീക്ഷ ഒക്ടോബർ 21 മുതൽ
കണ്ണൂർ ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കുന്ന സമ്പൂർണ പത്താംതരം തുല്യതാ പരിപാടി പത്താമുദയം പരീക്ഷ ഒക്ടോബർ 21 മുതൽ ആരംഭിക്കും. ആദ്യ ബാച്ചിൽ 1629 പേർ പരീക്ഷ എഴുതും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൂന്ന് തടവുകാരും പത്താംതരം തുല്യതാ പരീക്ഷ എഴുതും. പരീക്ഷാ നടപടികൾ പൂർത്തിയായതായി ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു. 1318 സ്ത്രീകളും 311 പുരുഷന്മാരുമാണ് പരീക്ഷ എഴുതുന്നത്. ഇവരിൽ 84 പട്ടികജാതി വിഭാഗക്കാരും 29 പേർ പട്ടികവർഗ വിഭാഗക്കാരും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. 45 ഭിന്നശേഷിക്കാരും പരീക്ഷ എഴുതുന്നവരിൽ ഉൾപ്പെടും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി 2900 പഠിതാക്കൾ തുല്യതാ കോഴ്സിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽ 1828 പേർ പഠന ക്ലാസുകളിലെത്തി. 35 പഠനകേന്ദ്രങ്ങളിലാണ് പത്താമുദയം ക്ലാസുകൾ നടന്നത്. 270 അധ്യാപകരും പ്രേരക്മാരായ സെന്റർ കോ-ഓർഡിനേറ്റർമാരും ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കണ്ണൂർ, ഗവ. ഹയർസെക്കണ്ടറി സ്കൂൾ കല്ല്യാശ്ശേരി, ബി ഇ എം പി ഹൈസ്കൂൾ തലശ്ശേരി, ഗവ. ഹയർസെക്കണ്ടറി സ്കൂൾ കൂത്തുപറമ്പ്, പി ആർ എം എച്ച് എസ് എസ് പാനൂർ, സെന്റ് ജോസഫ് എച്ച് എസ് എസ് പേരാവൂർ, ഗവ. ഹയർസെക്കണ്ടറി സ്കൂൾ ചാവശ്ശേരി, മൂത്തേടത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂൾ തളിപ്പറമ്പ്, ജി ബി വി എച്ച് എസ് എസ് മാടായി, ജി എച്ച് എസ് എസ് മാത്തിൽ, ഗവ.എച്ച് എസ് എസ് ഇരിക്കൂർ, സീതി സാഹിബ് എച്ച് എസ് എസ്. തളിപ്പറമ്പ്, ജി എച്ച് എസ് എസ് രാമന്തളി, ജി എച്ച് എസ് എസ് കോട്ടയം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.
ആർബിട്രേഷൻ കേസ് തീയതി മാറ്റി
ഒക്ടോബർ 11ന് വിചാരണക്ക് വെച്ച എല്ലാ ആർബിട്രേഷൻ എൽ.എ(എൻ.എച്ച്) കേസുകളും ഒക്ടോബർ 25 ന് വൈകീട്ട് മൂന്നിലേക്ക് മാറ്റിയതായി ആർബിട്രേറ്റർ ആന്റ് ജില്ലാ കളക്ടർ അറിയിച്ചു.
വിമുക്ത ഭട ആശ്രിതർക്ക് സ്കോളർഷിപ്പ്
വിമുക്ത ഭടന്മാരുടെ ആശ്രിതരായ തൊഴിൽ അധിഷ്ഠിത, പ്രവർത്തിപര, സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന മക്കൾ, ഭാര്യ, വിധവ എന്നിവർക്കായി ഏർപ്പെടുത്തിയ അമാൽഗമേറ്റഡ് ഫണ്ട് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 25 വയസ്സ്. അപേക്ഷകൾ സർവീസ് പ്ലസ് (serviceonline.govt.in/kerala) പ്ലാറ്റ്ഫോം വഴി നവംബർ 25നകം സമർപ്പിക്കണം. അപേക്ഷ, അനുബന്ധ രേഖകളുടെ പ്രിന്റൗട്ട്, ഡിസ്ചാർജ് ബുക്ക്, ഇഎസ്എം/വിധവ ഐഡന്റിറ്റി കാർഡ്, അവിവാഹിത തൊഴിൽ രഹിത സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റ്, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, വിമുക്തഭടൻ/വിധവയുടെ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ ജില്ലാ സൈനിക ക്ഷേമ ഒഫീസിൽ സമർപ്പിക്കണം. മറ്റ് സ്കോളർഷിപ്പ് ലഭിക്കുന്നവരും ഇതേ കോഴ്സിന് ഫീസിളവ് ലഭിക്കുന്നവരും സ്കോളർഷിപ്പിന് അർഹരല്ല. വിശദ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0497 2700069
എസ്സി പ്രമോട്ടർ നിയമനം
ജില്ലാ പട്ടികജാതി വികസന ഓഫീസിൻ കീഴിൽ ഒഴിവുള്ള അഞ്ചരക്കണ്ടി പഞ്ചായത്തിലേക്ക് എസ്സി പ്രമോട്ടറെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പട്ടികജാതിയിൽപെട്ട പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 40 വയസ്സിൽ കൂടാത്തവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്്, എസ്എസ്എൽസി/ പ്ലസ് ടു, റസിഡൻസ്/ നേറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും കോപ്പികളും സഹിതം കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഒക്ടോബർ 18ന് ഉച്ചക്ക് രണ്ടുമണിക്ക് എത്തണം. ഫോൺ: 0497 2700596
ക്വട്ടേഷൻ ക്ഷണിച്ചു
പരപ്പ പട്ടികവർഗ്ഗ വികസന ഓഫീസിന്റെ കീഴിൽ പെരിങ്ങോത്ത് പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിന്റെ ഹോസ്റ്റലിൽ ഗ്രിൽ സ്ഥാപിക്കുവാൻ വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 25 ന് ഉച്ച മൂന്ന് വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ 8304932165
പെരിങ്ങോം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിന്റെ ഹോസ്റ്റലിലെ ജനലുകളിലിൽ തുണി കൊണ്ടുള്ള കർട്ടൺ ചെയ്യാൻ തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 25 ന് വൈകീട്ട് 3.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സ്
അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണു കുറഞ്ഞ യോഗ്യത. കണ്ണൂർ ജില്ലയിലെ പാലയാട് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഒക്ടോബർ 19ന് ക്ലാസുകൾ ആരംഭിക്കും. വാരാന്ത്യ ബാച്ച് ആയാണ് ക്ലാസ്സുകൾ നടക്കുക. 400 മണിക്കൂർ ആണ് കോഴ്സിന്റെ കാലാവധി. https://forms.gle/
സാമ്പത്തിക സഹായം
പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടം സംഭവിച്ച ജില്ലയിലെ വിമുക്തഭന്മാർക്കും ആശ്രിതർക്കും സാമ്പത്തിക സഹായം നൽകുന്നതിന് ഹെഡ്ക്വാർട്ടർ കെ ആന്റ് കെ സബ് ഏരിയ അപേക്ഷ ക്ഷണിച്ചു. അർഹരായ അപേക്ഷകർ പേരു വിവരങ്ങൾ കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഒക്ടോബർ 19 നകം ലഭ്യമാക്കണമെന്ന് സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700069
സ്വയംതൊഴിൽ വായ്പ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പാക്കി വരുന്ന മൾട്ടി പർപ്പസ് സർവ്വീസ് സെന്റേഴ്സ് / ജോബ് ക്ലബ് സ്വയം തൊഴിൽ പദ്ധതിയിലേക്ക് തളിപ്പറമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21നും 25നും മധ്യേ. വായ്പാ തുക 10 ലക്ഷം രൂപ വരെയും സബ്സിഡി 25 ശതമാനവുമാണ്. അപേക്ഷാഫോറം തളിപ്പറമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭ്യമാണ്. ഫോൺ : 0460 2209400
അസി.എഞ്ചിനീയർ നിയമനം
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അസി. എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന- കേന്ദ്ര സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച അസി. എഞ്ചിനീയർ (സിവിൽ) തസ്തികയിൽ കുറയാത്തവർക്ക് അപേക്ഷിക്കാം. ഏകീകൃത തുകയ്ക്ക് ജോലി ചെയ്യാൻ തയ്യാറാകണം. അപേക്ഷ എക്സിക്യൂട്ടീവ് എഞ്ചിനീയർ, എൽഐഡി ആന്റ് ഇഡബ്ല്യൂ ഡിവിഷൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് എന്ന വിലാസത്തിൽ ഒക്ടോബർ 17 നകം അയക്കണം. ഫോൺ : 0497 2708022
ജവഹർ നവോദയ വിദ്യാലയം പ്രവേശനം
ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ ഒൻപത്, 11 ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒൻപതാം ക്ലാസിലേക്കുള്ള അപേക്ഷകർ 2010 മേയ് ഒന്നിനും 2012 ജൂലൈ 31 നുമിടയിൽ ജനിച്ചവരും 2024-25 അധ്യയന വർഷത്തിൽ ജില്ലയിലെ ഏതെങ്കിലും സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരും ആയിരിക്കണം. ഒമ്പതിലേക്കുള്ള അപേക്ഷ https://cbseitems.nic.in/2024/
ക്വട്ടേഷൻ
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിലെയും ഹോസ്റ്റലിലേയും കുഴൽ കിണറുകൾ അറ്റകുറ്റപണി ചെയ്യുന്നതിന് (സാധന സാമഗ്രികൾ ഉൾപ്പെടെ) ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 18 ന് ഉച്ചക്ക് രണ്ട് മണി വരെ സ്വീകരിക്കും.
ടെണ്ടർ
ജില്ലാ ആശുപത്രിയിൽ കിഫ്ബി ധനസഹായത്തോടെ ബിഎസ്എൻഎൽ മുഖേന നടക്കുന്ന മാസ്റ്റർ പ്ലാൻ പദ്ധതിയുടെ ഭാഗമായി പഴയ ഡയാലിസിസ് കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്ത് മണ്ണ് നീക്കം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ഒക്ടോബർ 16 ന് വൈകുന്നേരം മൂന്ന് വരെ ടെണ്ടർ സ്വീകരിക്കും.
തിയതി മാറ്റി
കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലിൽ ഒക്ടോബർ 11 ന് നടത്താനിരുന്ന എല്ലാ വിചാരണ കേസുകളും ഒക്ടോബർ 15 ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് സ്പെഷ്യൽ തഹസിൽദാർ (എൽആർ) അറിയിച്ചു.
സി.ആർ.സി കോ-ഓർഡിനേറ്റർ ഒഴിവ്
മട്ടന്നൂർ ബി.ആർ.സി യിൽ നിലവിലുള്ള രണ്ട് സി.ആർ.സി കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിഎഡ്/ ടിടിസി, ഡിഇഐഇഡി, കെ-ടെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കീഴല്ലൂർ, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. അപേക്ഷ ഒക്ടോബർ 15 ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ, മട്ടന്നൂർ ബി ആർ സി, എം.ടി.എസ്.ജി യു പി സ്കൂളിന് സമീപം, പി.ഒ മട്ടന്നൂർ വിലാസത്തിൽ തപാൽ വഴിയോ സമർപ്പിക്കണം. ഫോൺ: 0490 2474813
താൽക്കാലിക നിയമനം
ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു ജൂനിയർ കംമ്പ്യൂട്ടർ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർ ഒക്ടോബർ 14 ന് രാവിലെ 10.30 ന് സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ ഹാജരാകണം. ഫോൺ : 0497 2725242
സൈക്ലിങ് ചലഞ്ച് ഒക്ടോബർ 27 ലേക്ക് മാറ്റി
പരിസ്ഥിതി സൗഹാർദ്ദ യാത്രകൾ പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കാനന്നൂർ സൈക്ലിങ് ക്ലബിന്റെ സഹകരണത്തോടെ പയ്യാമ്പലം ബീച്ച് മുതൽ ചാൽ ബീച്ച് വരെ സംഘടിപ്പിക്കുന്ന സൈക്ലിങ് ചലഞ്ച് ഒക്ടോബർ 27 ലേക്ക് മാറ്റി. രാവിലെ ഏഴ് മണിക്ക് പയ്യാമ്പലം ബീച്ചിൽ നിന്ന് പരിപാടി ആരംഭിക്കും. താൽപര്യമുള്ളവർ 8590855255 എന്ന നമ്പറിലോ ഡിറ്റിപിസി ഓഫീസിലോ പേര് രജിസ്റ്റർ ചെയ്യണം.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ.ഐ ടി ഐ യും, ഐ എം സി യും സംയുക്തമായി നടത്തുന്ന വെൽഡർ ടിഗ് ആന്റ് മിഗ് ന്റെ മൂന്ന് മാസത്തെ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ദേവസ്വം പട്ടയങ്ങളുടെ വിചാരണ മാറ്റി
കണ്ണൂർ കലക്ടറേറ്റിൽ ഒക്ടോബർ 15 ന് നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ നവംബർ 19ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടർ(ആർ ആർ) ആന്റ് ലാന്റ് ട്രിബ്യൂണൽ (ദേവസ്വം) തളിപ്പറമ്പ് അറിയിച്ചു.