കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മൊബൈൽ മോഷണം : പ്രതി പിടിയിൽ
കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ചാർജ് ചെയ്യാൻ വെച്ച കേസിലെ പ്രതി മയ്യിലിൽ കോർട്ടേഴ്സിൽ താമസിക്കുന്ന കെ.പി.ദീപക്(28) ആണ് പിടിയിലായത്.സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ദീപക്ക്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കണ്ണൂർ റെയിൽവെ പോലീസ് എസ്.ഐ.വിജേ ഷ്, സീനിയർ സി.പി.ഒ എസ്.സംഗീത്,അജീഷ് ആർ.പി.എഫ്. SI ശശി, ഹെഡ് കോൺസ്റ്റബിൾ ശശിധരൻ എന്നിവർ ചേർന്ന് പിടികൂടിയത്. വ്യാഴാഴ്ച്ച രാവിലെ 9 ഓടെ വെയിറ്റിംഗ് റൂമിൽ വെച്ച് രണ്ടു മൊബൈൽ ഫോണു കൾ മോഷണം പോയതിന്റെ അന്വേഷണത്തിനിടയിലാണ് ഇയാൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് പിടിയിലായത്. കാസർഗോഡ് മുതൽ തൃശൂർ വരെ വിവിധ ജില്ലകളിലെ കേസുകളിൽ പ്രതിയാണ് ദീപക് എന്ന് റെയിൽവെ പോലീസ് പറഞ്ഞു.