കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

ബി.എഡ്. ഏകജാലക പ്രവേശനം

കണ്ണൂർ സർവ്വകലാശാലയുടെ മാനന്തവാടി, ധർമ്മശാല കാമ്പസുകളിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിൽ ആരംഭിക്കുന്ന ദ്വിവത്സര ബി.എഡ്. പ്രോഗ്രാമുകളുടെ പുതിയ യൂണിറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ടീച്ചർ എഡ്യൂക്കേഷൻ സെന്റർ മാനന്തവാടിയിൽ കൊമേഴ്സ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ ഐച്ഛിക വിഷയങ്ങളും, ടീച്ചർ എഡ്യൂക്കേഷൻ സെന്റർ ധർമ്മശാലയിൽ കൊമേഴ്സ്, ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, സംസ്കൃതം എന്നീ ഐച്ഛിക വിഷയങ്ങളുമാണ് ഉള്ളത്.

ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയ്യതി 2024 ഒക്‌ടോബർ 19 വൈകുന്നേരം 5 മണി വരെയാണ്. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും, admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ അതത് സമയങ്ങളിൽ സർവ്വകലാശാല വെബ് സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടേയും അറിയിക്കുന്നതാണ്.

സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും സഹിതം ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, കണ്ണൂർ യൂണിവേഴ്സിറ്റി, മങ്ങാട്ടുപറമ്പ, കണ്ണൂർ-670567 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

ഓൺലൈൻ രജിസ്ട്രേഷനുശേഷം അപേക്ഷ സെന്ററുകളിലേക്ക് അയക്കേണ്ടതില്ല. എന്നാൽ അപേക്ഷയുടെ പ്രിൻറൗട്ടും ഫീസ് അടച്ചത്തിന്റെ രസീതും പ്രവേശന സമയത്ത് അതത് സെന്ററുകളിൽ ഹാജരാക്കേണ്ടതാണ്. ഓണ്‍ലൈ൯ രജിസ്ട്രേഷൻ ഫീസ് പൊതു വിഭാഗത്തിന് 600 രൂപയും, എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 300 രൂപയുമാണ്. ഫീസ് SBI e-pay വഴി അടക്കേണ്ടതാണ്.

ഹെൽപ്പ് ലൈൻ നമ്പർ : 0497-2715261, 2715284, 7356948230,

ഇ-മെയിൽ ഐഡി: bedsws@kannuruniv.ac.in

പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക.

അസിസ്റ്റന്റ് – ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ ധർമ്മശാലയിലുള്ള ടീച്ചർ എഡ്യൂക്കേഷൻ സെന്റെറിൽ ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റിനെ താൽക്കാലികമായി നിയമിക്കുന്നു. എതെങ്കിലും വിഷയതിൽ ബിരുദവും, ഓഫീസ് ജോലിയിലും കമ്പ്യൂട്ടർ ഉപയോഗത്തിലും പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായം 18നും 36നും ഇടയിൽ (നിയമാനുസൃതമായ ഇളവ് ബാധകമായിരിക്കും). യോഗ്യരായവർ ഒക്ടോബർ 14 തിങ്കളാഴ്ച്ച രാവിലെ 10:30ന് ധർമ്മശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റെറിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം.

പരീക്ഷ പുനഃക്രമീകരിച്ചു

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 11 ന് സർക്കാർ അവധി അനുവദിച്ചതിനാൽ അന്നേ ദിവസം നടത്താൻ നിശ്ചയിച്ച സർവ്വകലാശാല പഠന വകുപ്പിലെ ആറാം സെമസ്റ്റർ എം.സി.എ. ഡിഗ്രി (സി.സി.എസ്.എസ് – ഒറ്റത്തവണ മേഴ്‌സി ചാൻസ് -2015 മുതൽ 2019 അഡ്മിഷൻ വരെ) സപ്ലിമെന്ററി പരീക്ഷയുടെ Operations Research (MCA6E03C) എന്ന പേപ്പറിന്റെ പരീക്ഷ ഒക്ടോബർ 14 ലേക്ക് പുനഃക്രമീകരിച്ചു. സമയക്രമത്തിൽ മാറ്റമില്ല.

പരീക്ഷാ ഫലം

ബിടെക് ഡിഗ്രി – ഒന്നു മുതൽ എട്ടുവരെയുള്ള സെമസ്റ്ററുകളുടെ സെഷണൽ അസ്സെസ്സ്മെന്റ് (ഇന്റേണൽ) ഇംപ്രൂവ്മെന്‍റ്, ഫെബ്രുവരി 2024 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതിപിന്നീട് അറിയിക്കുന്നതാണ്.

ഹാൾ ടിക്കറ്റ്

പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഒമ്പതാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0497-2715264.

About The Author

Leave a Reply

Your email address will not be published. Required fields are marked *