തനിക്ക് അധികാരം ഉണ്ടോ എന്ന് ഉടൻ അറിയുമെന്ന് ഗവർണർ: മുഖ്യമന്ത്രിയും ഗവർണറും നേർക്കുനേർ
ഇടവേളക്ക് ശേഷം മുഖ്യമന്ത്രിയും ഗവർണറും കൊമ്പുകോർക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ മറുപടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയത് പിണറായി വിജയന് എന്ത് വിശ്വാസ്യതയുണ്ടെന്ന് ഗവർണർ ചോദിച്ചു. ഭരണത്തലവനായ തന്നെ എന്തിന് ഇരുട്ടിൽ നിർത്തിയെന്നും ഗവർണർ ചോദിച്ചു. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നു പറഞ്ഞ ഗവർണർ തനിക്ക് മറുപടി നൽകാൻ വൈകിയത് എന്തോ ഒളിക്കാനുള്ളതുകൊണ്ടാനിന്നും വ്യക്തമാക്കി.
തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്.കത്തിനു മറുപടി തരാൻ 20 ലേറെ ദിവസം എടുത്തു. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്.തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയുമെന്നും ഗവർണർ പറഞ്ഞു.ദേശവിരുദ്ധ പ്രവർത്തനം നടന്നെങ്കിൽ എന്തുകൊണ്ട് അറിയിച്ചില്ലെന്നും ഗവർണർ ചോദിച്ചു. ഹിന്ദു പറഞ്ഞതാണോ മുഖ്യമന്ത്രി പറഞ്ഞതാണോ സത്യം. പിആർ വിവാദത്തിൽ ആരെ വിശ്വസിക്കണം. ഹിന്ദു പത്രത്തിനെതിരേ എന്തുകൊണ്ട് കേസെടുത്തില്ലെന്നും ഗവർണർ ചോദിച്ചു.
ഗവർണറുടെ കത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണർക്ക് കത്തയച്ചിരുന്നു. തുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷമായി പ്രതികരിച്ചത്.