കോഴിക്കോട് എയർപോർട്ടിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ

0

കോഴിക്കോട് എയർപോർട്ടിന്റെ 2047 വരെയുള്ള ഘട്ടംഘട്ടമായ വികസനത്തിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനുവേണ്ടി 436.5 ഏക്കർ സ്ഥലം എടുക്കുന്ന കാര്യം സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്,കണ്ണൂർ എയർപോർട്ടുകളുടെ സമയബന്ധിതമായ വികസനത്തിന് പ്രത്യേക നടപടികൾ ഉണ്ടാകണമെന്ന് 20 -3- 24 ൽ കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫസർ കെ. വി. തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ കത്ത പരിശോധിച്ചു സിവിലിയേഷൻ മന്ത്രി കാര്യാലയം നൽകിയ മറുപടിയിൽ അറിയിച്ചു.

റൺവെയുടെ വികസനത്തിനു വേണ്ടി ഇതിനകം 12.54 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അനുവാദം കിട്ടിക്കഴിഞ്ഞാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിന് നടപടി എടുക്കും.

മെട്രോ നഗരങ്ങളിൽ നിന്നും മാറിയും വിദേശ എയർലൈൻസുകൾക്ക് പ്രവർത്തന അനുവാദം നൽകുന്നതാണ് കേന്ദ്രസർക്കാരിന്റെ നയം.
അതുകൊണ്ട് കണ്ണൂർ എയർപോർട്ടിൽ വിദേശ ലൈനുകൾക്ക് ഓപ്പറേറ്റ് ചെയ്യുവാൻ അനുവാദം നൽകാൻ കഴിയില്ല എന്നും സിവിലിയേഷൻ മന്ത്രി കാര്യാലയം അറിയിച്ചു. എന്നാൽ ആഭ്യന്തര സർവീസ് മെച്ചപ്പെടുത്തുന്നതിന് നടപടികൾ ഉണ്ടാകും.

About The Author

Leave a Reply

Your email address will not be published. Required fields are marked *