വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

ജവഹർ ലിറ്റററി ഫെസ്റ്റ് 2024 സംഘാടക സമിതി രൂപീകരണ യോഗം 14ന്

ജവഹർലാൽ പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെൻററിന്റെ ആഭിമുഖ്യത്തിലുള്ള ജവഹർ ലിറ്റററി ഫെസ്റ്റ് 2024 സംഘാടക സമിതി രൂപീകരണ യോഗം ഒക്‌ടോബർ 14 തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് ജവഹർ ഓഡിറ്റോറിയത്തിൽ നടക്കും.

ആർസി നഷ്ടപ്പെട്ടു

കണ്ണൂർ കലക്ടറേറ്റിലെ കെഎൽ 13 എ എക്‌സ് 5556 നമ്പർ വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു. ലഭിക്കുന്നവർ ജില്ലാ കലക്ടറുടെ കാര്യാലയത്തിൽ ഹുസൂർ ശിരസ്തദാരെ ഏൽപ്പിക്കണമെന്ന് അറിയിച്ചു. ഫോൺ: 0497 2700645.

ലോക സെറിബ്രൽ പാൾസി ദിനം ജില്ലയിൽ ആചരിച്ചു
ലോക ലോക സെറിബ്രൽ പാൾസി ദിനം കണ്ണൂർ ജില്ലയിൽ സമുചിതമായി ആചരിച്ചു. ജില്ലാതല ഉദ്ഘാടനം മാങ്ങാട്ടുപറമ്പ് ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ (ഡിഇഐസി) നടന്ന ചടങ്ങിൽ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എൻഎച്ച്എം ഡിപിഎം ഡോ. പി കെ അനിൽകുമാർ ദിനാചരണ സന്ദേശം വായിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ ടി, പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ ആമിന ടീച്ചർ, വാർഡ് കൗൺസിലർ പി.നളിനി, ശിശുരോഗ വിദഗ്ധരായ ഡോ. അബ്ദുൽ മജീദ്, ഡോ. അജിത് സുഭാഷ്, ജില്ലാ ഡെപ്യൂട്ടി എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി സുധീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികൾ അരങ്ങേറി. എല്ലാവർഷവും ഒക്‌ടോബർ ആറിനനാണ് ലോക സെറിബ്രൽ പാൾസി ദിനമായി ആചരിക്കുന്നത്.

വിദ്യാഭ്യാസ ആനുകൂല്യം: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
2024-25 അധ്യയന വർഷത്തിൽ എട്ട്, ഒമ്പത്, പത്ത്, പ്ലസ് വൺ ക്ലാസുകൾ മുതൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ, കോച്ചിങ്ങ് ഉൾപ്പെടെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവർ ആനുകൂല്യം പുതുക്കുന്നതിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ് സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷ സമർപ്പിക്കണം. www.labourwelfarefund.in വെബ്‌സൈറ്റ് മുഖേന നവംബർ 25നകം അപേക്ഷ സമർപ്പിക്കണം.

സ്‌കിൽ സെന്റർ അസിസ്റ്റന്റ് നിയമനം

സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്‌കിൽ സെന്റർ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: എസ്.ഡി.സിയിൽ അനുവദിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു ജോബ്‌റോളിൽ നിന്നും എൻഎസ്‌ക്യുഎഫ് സ്‌കിൽ സർട്ടിഫിക്കറ്റ്, അഥവാ ഏതെങ്കിലും ഒരു സെക്ടറിൽ നിന്നുമുള്ള എൻഎസ്‌ക്യുഎഫ് സ്‌കിൽ സർട്ടിഫിക്കറ്റ്. ഇവരുടെ അഭാവത്തിൽ ബന്ധപ്പെട്ട മേഖലയിലെ വി.എച്ച്.എസ്.ഇ കോഴ്‌സുകൾ പാസായവരെ പരിഗണിക്കും. പ്രായപരിധി 20 മുതൽ 35 വയസ്സ് വരെ. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പിയും സഹിതം ഒക്ടോബർ 14 ന് ഉച്ചക്ക് ഒരു മണിക്ക് ട്രെയിനിംഗ് സ്‌കൂളിന് സമീപത്തെ എസ്എസ്‌കെ ജില്ലാ പ്രോജക്ട് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 04972 707993

പ്രോജക്ട് നഴ്‌സ് നിയമനം

തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ കേരളയിലെ ഐസിഎംആർ റിസർച്ചിലേക്ക് പ്രോജക്ട് നഴ്‌സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സെക്കൻഡ് ക്ലാസ് മൂന്നു വർഷ ജി.എൻ.എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബിഎസ്‌സി നഴ്‌സിംഗ്/പബ്ലിക് ഹെൽത്ത് റിസർച്ചിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 30 വയസ്സ്. അപേക്ഷകർ ഒക്ടോബർ 15ന് രാവിലെ 10ന് സെന്ററിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വെബ്‌സൈറ്റ് www.shsrc.kerala.gov.in

സീറ്റൊഴിവ്

കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (പ്ലസ് ടു), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് (എസ്.എസ്.എൽ.സി) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9072592412, 9072592416

അപേക്ഷ ക്ഷണിച്ചു

ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഒക്ടോബറിൽ ആരംഭിക്കുന്ന മോണ്ടിസോറി പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി/ പ്ലസ് ടു/ എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994449314

ക്വട്ടേഷൻ ക്ഷണിച്ചു

പേരാവൂർ താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ വിവിധ ഇനത്തിൽപ്പെട്ട 19 മരങ്ങൾ മുറിച്ചു മാറ്റുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 14 ന് ഉച്ചക്ക് 12 വരെ സ്വീകരിക്കും. ഫോൺ: 0490 2445355

About The Author

Leave a Reply

Your email address will not be published. Required fields are marked *