വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ജി.ഡി മാസറ്റര്‍ പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവര്ത്തകന് ജി.ഡി മാസ്റ്ററുടെ പേരില്‍ പയ്യന്നൂര്‍ വേമ്പു സ്മാരക വായനശാല ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പതിനായിരം രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരമായി നല്‍കുക. ബയോ ഡാറ്റയും പ്രവര്ത്തനവിശദാംശങ്ങളും ബന്ധപ്പെട്ട ഗ്രന്ഥശാല വഴി കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ഒക്ടോബര്‍ 15 നകം ലഭിക്കണം.
അനന്യം പദ്ധതി; അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ കലാപരമായ അഭിരുചി, സ്വര്‍ഗ്ഗാത്മക -പ്രായോഗിക ശേഷി എന്നിവ വിലയിരുത്തി ആവശ്യമായ പരിശീലനവും പിന്തുണയും നല്കി കലാ ടീം രൂപീകരിക്കുന്ന അനന്യം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കലാമേഖലയില്‍ പ്രാവീണ്യവും, അഭിരുചിയുമുള്ള 18 വയസ്സ് പൂര്‍ത്തിയായ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. ട്രാന്‍സ്ജെന്‍ഡര്‍ ഐ ഡി കാര്‍ഡ് ഉണ്ടായിരിക്കണം. അപേക്ഷയോടോപ്പം മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള കലാപ്രകടനത്തിന്റെ വീഡിയോ 6235125321 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കണം.
ഗൂഗിള്‍ ഫോമില്‍ ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി അപേക്ഷ ഒക്ടോബര്‍ ഏഴിന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം.
കൂടുതല്‍വിവരങ്ങള്‍ക്ക് ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ പ്രൊജക്റ്റ് ഓഫീസറുമായി ബന്ധപ്പെടാം. ഫോണ്‍: 9895876622. വെബ് സൈറ്റ് https://forms.gle/
ക്വട്ടേഷന്‍ ക്ഷണിച്ചു
ഡിറ്റിപിസിയുടെ ആവശ്യത്തിലേക്ക് 1.6 ജിബി റാം/ 128 ജിബി സ്റ്റോറേജ് അടക്കമുള്ള മൊബൈല്‍ ഫോണ്‍ റെഡ്മി /സമാന മോഡലുകള്‍ക്ക് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ ഒമ്പത് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍ 0497-2706336
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഡയറ്റ് ക്യാമ്പസിനകത്തെ ചേറുമരം മുറിച്ചു മാറ്റി ലേലം ചെയ്യുന്നതിനും കാറ്റാടി മരത്തിന്റെ ചില്ലകള്‍ ലേലം ചെയ്യുന്നതിനും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 15 വരെ സ്വീകരിക്കും. ഫോണ്‍ : 0490 2346658, ഇ-മെയില്‍ dietkannur@gmail.com