കർഷകർക്ക് മികച്ച സാങ്കേതിക പരിശീലനം നൽകും: മന്ത്രി പി പ്രസാദ്
മെച്ചപ്പെട്ട വിളവും ഉയർന്ന വിലയും ലഭിക്കുന്ന രീതിയിൽ കൃഷിയെ മാറ്റിയെടുക്കുന്നതിന് കർഷകർക്ക് സാങ്കേതിക പരിശീലനം നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. തളിപ്പറമ്പ് ആർ.എ.റ്റി.റ്റി.സി യുടെ സ്മാർട്ട് ക്ലാസ്സ് റൂം ഉൾപ്പെടുന്ന കെട്ടിടത്തിന്റെയും കരിമ്പം ജില്ലാ ഫാമിന്റെ നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതി പ്രവൃത്തിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കർഷകർക്ക് ആവശ്യമായ നടീൽ വസ്തുക്കൾ നൽകേണ്ടത് ഫാമിന്റെ ഉത്തരവാദിത്വമാണെന്നും ഫാമിലെ പരമാവധി സ്ഥലങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സസ്യങ്ങളെ ചികിത്സിക്കാനുള്ള ക്ലിനിക്കുകളായി ലബോറട്ടറികൾ പ്രവർത്തിക്കും. പച്ചക്കറി ഉൽപാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തയിലേക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.