സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; വരുന്ന ആഴ്ച കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യത
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന ലെവലിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ആന്ധ്രാതീരത്തിന് സമീപം ചക്രവാത ചുഴി നിലനിൽക്കുന്നു. കേരളത്തിൽ വ്യാപകമായി ഒക്ടോബർ 5 മുതൽ 11 വരെ മഴ / ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 05, 08, 09 തീയതികളിൽ അതിശക്തമായ മഴക്കും ഒക്ടോബർ 05-09 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്.
ഇടുക്കിയിൽ ഓറഞ്ച് അലട്ടും ഏഴ് ജില്ലകളിൽ മുന്നറിയിപ്പും തുടരുകയാണ്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശമുണ്ട്. ഒക്ടോബർ 11 വരെ സംസ്ഥാന വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ അതിശക്തമായ മഴ തുടരും. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.
ഉയർന്ന ലെവലിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ആന്ധ്രാതീരത്തിന് സമീപം ചക്രവാത ചുഴി നിലനിൽക്കുന്നതിന്റെ സ്വാധീനഫലമായാണ് വ്യാപക മഴ തുടരുന്നത്. നിലവിൽ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. മലയോര തീരദേശ വാസികൾ ജാഗ്രത പാലിക്കണം. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശമുണ്ട്.