അഭിമുഖത്തിന് ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല; ഏതെങ്കിലും ജില്ലയെയോ വിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല’; മുഖ്യമന്ത്രി

0

പി ആർ ഏജൻസി വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കോ സർക്കാരിനോ പി ആർ ഏജൻസിയുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു ഏജൻസിക്കും പൈസ നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുവിന് വേണ്ടി ഇന്റർവ്യൂ ആവശ്യപ്പെടുന്നത് മുൻ ഹരിപ്പാട് എംഎൽഎ ടി കെ ദേവകുമാറിന്റെ മകനാണ്. അഭിമുഖം നൽകാമെന്ന് തീരുമാനിച്ചു. എന്നാൽ ഇൻറർവ്യൂ പ്രസിദ്ധീകരിച്ച് വന്നപ്പോൾ താൻ പറയാത്ത കാര്യങ്ങൾ എഴുതിച്ചേർത്തു. താൻ ഏതെങ്കിലും ജില്ലയെയോ വിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല. തന്റെ പൊതുപ്രവർത്തന ജീവിതത്തിൽ അങ്ങനെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താനോ സർക്കാരോ ഒരു പിആർ ഏജൻസിയേയും ചുമതലപ്പെടുത്തിയിട്ടില്ല. വന്നയാളെയും ഏജൻസിയേയും തനിക്കറിയില്ല. കടന്നു വന്നയാൾ ഹിന്ദുവിന്റെ ഒപ്പം വന്നതാണെന്നാണ് താൻ മനസ്സിലാക്കുന്നത്. മാധ്യമങ്ങൾ തമ്മിലുള്ള പോരിന് തങ്ങളെ ഇടയാക്കരുത്. ഗൾഫിലുള്ള പലരും പല ഏജൻസികൾ വഴി തൻ്റെ ഇൻ്റർവ്യൂ എടുത്തിട്ടുണ്ട്. തനിക്ക് ഡാമേജ് ഉണ്ടാക്കാൻ മാധ്യമങ്ങൾ നിൽക്കുന്നുവെന്നും അതുകൊണ്ട് മാത്രം ഡാമേജ് ഉണ്ടാവുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.

ഇന്റർവ്യൂ വിഷയത്തിൽ അവരുടെ വിശദീകരണവും വന്നു.ഹിന്ദു മാന്യമായ നിലയില്‍ തന്നെ ഖേദം രേഖപ്പെടുത്തി. ഹിന്ദുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മനസ്സില്‍ വച്ചാല്‍ മതി. കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

About The Author

Leave a Reply

Your email address will not be published. Required fields are marked *