നവരാത്രി ഉത്സവത്തിന് തുടക്കം; ഇനി ഭക്തിസാന്ദ്ര ദിനരാത്രങ്ങൾ

0

വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമായ നവരാത്രി ഉത്സവത്തിന് തുടക്കം.ദുർഗ്ഗാ പൂജ, ദസ്റ തുടങ്ങിയ പേരുകളിലും ഈ ഉത്സവം ഓരോ നാടുകളിലും ആഘോഷിക്കുന്നു .സ്ത്രീ ശക്തി, മഹാശക്തി, മാതൃത്വം, യുവതി, ബാലിക, ഊർവരത, ഐശ്വര്യം, വിദ്യ തുടങ്ങിയ ഭാവങ്ങളില്‍ പ്രപഞ്ചനാഥയായ ആദിശക്തിയെ ആരാധിക്കുന്ന ദിവസങ്ങള്‍ എന്ന നിലയില്‍ നവരാത്രി വിശേഷിപ്പിക്കപ്പെടാറുണ്ട്.

വെളുത്ത പക്ഷത്തിലെ അമാവാസി മുതല്‍ പൗർണമി വരെയുള്ള ഒൻപത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. ആദ്യത്തെ മൂന്ന് ദിവസം പരാശക്തിയെ പാർവതിയായും പിന്നീടുള്ള മൂന്ന് ദിവസം ലക്ഷ്മിയായും അവസാന മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ചാണ് പൂജ നടത്തുന്നത്. കേരളത്തില്‍ സരസ്വതി ഭാവത്തെയാണ് കൂടുതലായും ആരാധിക്കുന്നത്. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിൻറെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ സന്ദേശം.

പ്രാദേശിക ഭേദങ്ങള്‍ക്കനുസരിച്ച്‌ നവരാത്രി ആഘോഷത്തിനു വ്യത്യസ്ത ഭാവതലങ്ങളുണ്ട്. കേരളത്തില്‍ സരസ്വതി പൂജ അഥവാ വിദ്യാരംഭം, തമിഴ്നാട്ടില്‍ കൊലുവെയ്പ്പ്, കർണാടകയില്‍ ദസറ, കൊല്ലൂർ മൂകാംബികയില്‍ പുഷ്പ രഥോത്സവം, ഉത്തരഭാരതത്തില്‍ രാമലീല, ബംഗാളില്‍ ദുർഗ്ഗാപൂജ, അസമില്‍ കുമാരീ പൂജ, സപ്തമാതൃപൂജ, ശ്രീവിദ്യാ ഉപാസകർക്ക് ശ്രീചക്രപൂജ എന്നിങ്ങനെ നീളുന്നു വ്യത്യസ്തതയുടെ ഭാവതലങ്ങള്‍.

About The Author

Leave a Reply

Your email address will not be published. Required fields are marked *