ഹേമ കമ്മിറ്റി നിർദേശിച്ച കാര്യങ്ങൾ ഉൾക്കൊള്ളിച്ച്‌ ലിംഗനീതി ഉറപ്പാക്കുക ലക്ഷ്യം: വനിതാ കമ്മീഷൻ

0

ലൈംഗികാതിക്രമം ഒഴിവാക്കാൻ ഹേമ കമ്മിറ്റി നിർദേശിച്ച കാര്യങ്ങൾ ഉൾക്കൊള്ളിക്കുമെന്നും ലിംഗനീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വനിതാ കമ്മീഷൻ. സിനിമ , സീരിയൽ , നാടകം ഫാഷൻ തുടങ്ങി എല്ലാ മേഖലയിലും ബാധകമാക്കുമെന്നും വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.


അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പ്രത്യേക ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിക്കുന്നുണ്ട്. റിട്ട .ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ നാല് വർഷത്തിലധികം നടപടി സ്വീകരിക്കാതിരുന്ന സർക്കാർ നിലപാടിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി നേരത്തെ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *