വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍  സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കരിയര്‍ പ്ലാനിങ് ഉദ്ഘാടനം നാലിന്

കണ്ണൂര്‍ യൂണിവേഴ്സിറ്റി അസാപ് കേരളയുമായി സഹകരിച്ച്  സ്ഥാപിക്കുന്ന നൈപുണ്യ വികസനത്തിനും തൊഴില്‍ ആസൂത്രണത്തിനും വേണ്ടിയുള്ള സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കരിയര്‍ പ്ലാനിങ് ഒക്ടോബര്‍ നാലിന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താവക്കര കാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് നടക്കുന്ന പരിപാടിയില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ.കെ.കെ സാജു അധ്യക്ഷനാകും. അസാപ് സി എം ഡി ഡോ. ഉഷ ടൈറ്റസ് മുഖ്യപ്രഭാഷണം നടത്തും.

ശാരീരിക അളവെടുപ്പ്, അഭിമുഖം ഒക്ടോബര്‍ 9 ന്

കണ്ണൂര്‍ ജില്ലയില്‍ വിവിധ വകപ്പുകളില്‍ സര്‍ജന്റ് (പാര്‍ട്ട് I- ഡയറക്റ്റ് റിക്രൂട്ട്‌മെന്റ്)  (കാറ്റഗറി നമ്പര്‍ 716/2022) ആന്‍ഡ് പാര്‍ട്ട് II- ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 717/2022) തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പ്, അഭിമുഖം എന്നിവ ഒക്ടോബര്‍ ഒമ്പതിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ എന്നിവ  പ്രൊഫൈലില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡൗണ്‍ ലോഡ് ചെയ്‌തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ, ഒടിവി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 6.30 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ആഫീസില്‍ നേരിട്ട് ഹാജരാകണം.

About The Author

Leave a Reply

Your email address will not be published. Required fields are marked *