ട്രെയിന്‍ അപകടങ്ങള്‍ തടയുക’; പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ക്ക് വ്യാഴാഴ്ച തുടക്കം

0

ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് റെയില്‍വേ നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പയിന് വ്യാഴാഴ്ച തുടക്കമാകും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ രാവിലെ 10.30 ന് ക്യാമ്പയിന്റെ ഉദ്ഘാടനം നടക്കും.

റെയില്‍വേ പോലീസ് എസ് പി നകുല്‍ രാജേന്ദ്ര ദേശ്മുഖ്, റെയില്‍വേ സംരക്ഷണ സേന ഡിവിഷണല്‍ സെക്യൂരിറ്റി ഓഫീസര്‍ തന്‍വി പ്രഫുല്‍ ഗുപ്ത എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

ട്രെയിനുകള്‍ക്കുനേരെ ഉണ്ടാകുന്ന കല്ലേറ്, റെയില്‍പ്പാളങ്ങളില്‍ കല്ലുകളും മറ്റും വെച്ച് സൃഷ്ടിക്കുന്ന അപകടങ്ങള്‍, റെയില്‍വേ ലൈന്‍ മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണമാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശ്യം. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പെടുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന പ്രത്യാഘാതങ്ങള്‍ ജനങ്ങളെ അറിയിക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.

ഒക്ടോബര്‍ ഏഴുവരെ സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും നടക്കുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ ക്ലാസുകള്‍, നാടകപ്രദര്‍ശനം, ഗാനം, പോസ്റ്റര്‍ വിതരണം ചെയ്യല്‍ എന്നിവ ഉണ്ടായിരിക്കും. റെയില്‍വേ പാതകള്‍ക്ക് സമീപമുള്ള സ്‌കൂളുകള്‍, ട്രെയിന്‍ തട്ടി അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട്‌സ്‌പോട്ട് മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയാകും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *