വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
കേസ് വിചാരണ തിയതി മാറ്റി

തലശ്ശേരി എസ്.ഡി.എം കോടതിയിലെ ഒക്ടോബര്‍ നാലിന് നടത്താനിരുന്ന എം.സി  കേസുകളുടെ വിചാരണ ഒക്ടോബര്‍ 30 ലേക്ക് മാറ്റിവച്ചതായി തലശ്ശേരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറിയിച്ചു.

വനിതാ സംരംഭകര്‍ക്ക് അപേക്ഷിക്കാം

ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചട്ടുകപ്പാറ വനിതാ വ്യവസായ എസ്റ്റേറ്റില്‍ ഒഴിവുള്ള രണ്ട് വ്യവസായ ഷെഡുകള്‍ വാടകയ്്ക്ക് എടുക്കുന്നതിന് വനിതാ സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 14 ന് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം.

അഭിമുഖം 10 ന്

കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് (ഡയറക്ട് റിക്രൂട്ട്മെന്റ്) (കാറ്റഗറി നം.494/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ഒക്ടോബര്‍ 10 ന് പി.എസ്.സി കണ്ണൂര്‍ ജില്ലാ ആഫീസില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്.  ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ എന്നിവ പ്രൊഫൈലില്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ, ഒടിവി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കണ്ണൂര്‍ ജില്ലാ ആഫീസില്‍ നേരിട്ട് ഹാജരാകണം.

ലൈഫ് ഗാര്‍ഡ് നിയമനം

2024 വര്‍ഷത്തെ ട്രോളിംഗ് നിരോധന കാലയളവിനുശേഷം കടല്‍രക്ഷാ പ്രവര്‍ത്തനത്തിന് ലൈഫ് ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ള രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളിയും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ (എന്‍ഐഡബ്ല്യൂഎസ്) പരിശീലനം പൂര്‍ത്തിയാക്കിയവരും പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരുമാകണം. സീ റസ്‌ക്യൂ സ്‌ക്വാഡ്/ ലൈഫ് ഗാര്‍ഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്കും കണ്ണൂര്‍ ജില്ലയിലെ താമസക്കാര്‍ക്കും 2018 ലെ പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ adfisherieskannur@gmail.com വിലാസത്തിലോ ഒക്ടോബര്‍ എട്ട് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2732487, 9496007039

മസ്റ്ററിങ് ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ

കണ്ണൂര്‍ താലൂക്കിലെ അന്ത്യോദയ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന (പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളുടെയും മസ്റ്ററിംഗ് (ഇ-കെവൈസി അപ്ഡേഷന്‍) ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെയുള്ള തീയതികളിലായി റേഷന്‍ കടകളില്‍ നടക്കും. അന്ത്യോദയ, മുന്‍ഗണന വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളും മസ്റ്ററിങ് നടത്തണമെന്നും മസ്റ്ററിങ് മസ്റ്ററിങ്ങിനായി റേഷന്‍ കടയിലെത്തുന്നവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കൈയില്‍ കരുതണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്, തളിപ്പറമ്പ്, പഴയങ്ങാടി, മയ്യില്‍, ശ്രീകണ്ഠാപുരം, കതിരൂര്‍, തലശ്ശേരി പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍ നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. 2025 മാര്‍ച്ച് വരെ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസ ഹോണറേറിയം 12000 രൂപ. പ്രവൃത്തി സമയം വൈകീട്ട് നാല് മുതല്‍ രാവിലെ എട്ട് വരെ. ബിരുദവും ബിഎഡുമുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ നേരിട്ട് ഹാജരാകണം. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍ 0497 2700596

ടെണ്ടര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് ഇരിട്ടി അഡീഷണല്‍ മട്ടന്നൂര്‍ ഓഫീസില്‍ 2024-25 വര്‍ഷം വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ടാക്സി പെര്‍മിറ്റുള്ള ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത വാഹനം ലഭ്യമാക്കുവാന്‍ താല്‍പ്പര്യമുള്ള വാഹന ഉടമകളില്‍ നിന്ന് ടെണ്ടറുകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ 15 ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍-0490 2471420

ടെണ്ടര്‍ ക്ഷണിച്ചു

ഇരിട്ടി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്‍ കീഴിലെ 103 അങ്കണവാടികള്‍ക്കും ഒരു മിനി അങ്കണവാടിക്കും 2023-24 വര്‍ഷത്തേക്ക് ഇരിട്ടി ബ്ലോക്ക്തല പ്രോക്വയര്‍മെന്റ് കമ്മിറ്റിയുടെ അനുമതിയോടെ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ 11 ഉച്ചക്ക് വരെ രണ്ട് ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍-0490 2471420

അഭിമുഖം ഒക്ടോബര്‍ 11 ന്

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (ആറാമത് എന്‍സിഎ-എസ്ടി)(കാറ്റഗറി നമ്പര്‍: 487/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥിയുടെ അഭിമുഖം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ ഒക്ടോബര്‍ 11 ന് നടത്തും. ഉദ്യോഗാര്‍ത്ഥിക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ എന്നിവ അവരുടെ പ്രൊഫൈലില്‍ ലഭിക്കും.  ഉദ്യോഗാര്‍ത്ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ. ഒടിവി സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം രാവിലെ ഒമ്പത് മണിക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ഓഫീസില്‍ നേരിട്ട് ഹാജരാകണം.

സര്‍വ്വീസ് ക്യാമ്പുകള്‍: അപേക്ഷ ക്ഷണിച്ചു

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷകഗ്രൂപ്പുകള്‍ക്കുമായി കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സര്‍വ്വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.  കാര്‍ഷികയന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷകസംഘങ്ങള്‍ക്കും അപേക്ഷിക്കാം. നിബന്ധകള്‍ക്ക് വിധേയമായി 25 ശതമാനം മുതല്‍ 100 ശതമാനം വരെ (പരമാവധി തുക 1000-2500 രൂപ വരെ) ധനസഹായം സ്പെയര്‍പാര്‍ട്സുകള്‍ക്കും, 25 ശതമാനം ധനസഹായം (പരമാവധി 1000 രൂപ) റിപ്പയര്‍ ചാര്‍ജ്ജുകള്‍ക്കും ലഭിക്കും. 2024-25 വര്‍ഷത്തില്‍ രണ്ടു ഘട്ടമായി 20 സര്‍വ്വീസ് ക്യാമ്പുകളാണ് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കണ്ണൂര്‍ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമുകള്‍ക്കും അതതു കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയവുമായോ ബന്ധപ്പെടണ.  അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ ഒമ്പത്. ഫോണ്‍ : 7558996401, 6282514561, 9746324372, 9383472050

അപേക്ഷ ക്ഷണിച്ചു

സി ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റള്‍ മീഡിയ പ്രൊഡക്ഷന്‍ (ഡിഡിഎംപി) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.    പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. കോഴ്സിനായി അപേക്ഷിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് കെ ഡിസ്‌ക് ന് കീഴില്‍ വരുന്ന കേരള നോളഡ്ജ് ഇക്കോണമി മിഷന്‍ (കെകെഇഎം) പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി സ്‌കോളര്‍ഷിപ്പ് ലഭിക്കും.  അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ പത്ത്. ഫോണ്‍ : 8547720167, വെബ് സൈറ്റ് https://mediastudies.cdit.org/.

അപേക്ഷിച്ചാലുടന്‍ വൈദ്യുതി

പുതിയതായി വൈദ്യുതി കണക്ഷന് അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷിച്ച ദിവസം തന്നെ കണക്ഷന്‍ നല്‍കാന്‍ നോര്‍ത്ത് മലബാര്‍ ചീഫ് എഞ്ചിനീയര്‍ ഓഫീസിനു കീഴിലുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ 108 സെക്ഷന്‍ ഓഫീസുകള്‍ ഒരുങ്ങുന്നു. പാക്കേജ് കണക്ഷന്‍ എന്ന പേരില്‍ www.kseb.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി പാക്കേജ് കണക്ഷന്‍ എന്നത് തെരഞ്ഞെടുത്താണ് അപേക്ഷിക്കേണ്ടതും പണം അടക്കേണ്ടതും.  അപേക്ഷ ഫീസും റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച എസ്റ്റിമേറ്റ് കോസ്റ്റും ലോഡിന് ആനുപാതികമായ കരുതല്‍ നിക്ഷേപവും ഒന്നിച്ചു ഓണ്‍ലൈനായി അപ്പോള്‍ തന്നെ അടയ്ക്കാം. സ്ഥല പരിശോധന കഴിയുന്നത് വരെ കാത്ത് നില്‍ക്കേണ്ടതില്ല. ഓഫീസില്‍ നേരിട്ട് വരുന്ന അപേക്ഷകര്‍ രജിസ്ട്രേഷന്‍ സമയത്ത് പാക്കേജ് കണക്ഷന്‍ വേണമെന്ന് അറിയിക്കണം. ഡിമാന്റ് ചെയ്യപ്പെടുന്ന മേല്‍ തുകകള്‍ ക്യാഷ് കൗണ്ടറില്‍ അടച്ചാല്‍ മതി. പോസ്റ്ററില്‍ നിന്നും 35 മീറ്റര്‍ വരെയുള്ള സര്‍വീസ് വയര്‍ മാത്രം മതിയാകുന്ന കണക്ഷനുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുക. 35 മീറ്ററില്‍ കൂടുതലുള്ള പോസ്റ്റ് വേണ്ടകണക്ഷനുകള്‍, സര്‍വീസ് വയറിനു സപ്പോര്‍ട്ട് പോസ്റ്റ് വേണ്ടവ എന്നിവ പാക്കേജ് കണക്ഷനില്‍ ഉള്‍പെടുന്നില്ല. റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച സമയക്രമം പ്രകാരം അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ സര്‍വീസ് കണക്ഷന്‍ നല്‍കിയാല്‍ മതി. ഒക്ടോബര്‍ രണ്ട് മുതല്‍ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് നോര്‍ത്ത് മലബാര്‍ ചീഫ് എഞ്ചിനീയര്‍ ഹരീശന്‍ മൊട്ടമ്മല്‍ അറിയിച്ചു. അപേക്ഷ ഫീസ് 50 രൂപ പ്ലസ് 18 ശതമാനം ജിഎസ്ടി.  എസ്റ്റിമേറ്റ് കോസ്റ്റ് സിംഗിള്‍ ഫേസ് അഞ്ച് കിലോവാട്ട് 1914 രൂപ പ്ലസ്  18 ശതമാനം ജിഎസ്ടി. ത്രീ ഫേസ് 10 കിലോ വാട്ട് വരെ 4642 രൂപ പ്ലസ് 18 ശതമാനം ജിഎസ്ടി.

അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടത്

കണക്ഷന്‍ ലഭിക്കേണ്ട കെട്ടിടത്തിനടുത്തുള്ള പോസ്റ്റില്‍ നിന്നും മീറ്റര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനത്തേക്കുള്ള ദൂരം 35 മീറ്റര്‍ കൂടാന്‍ പാടില്ല. 35 മീറ്ററില്‍ കൂടുതലുള്ളത് 35 മീറ്റര്‍ ആണെന്ന് കാണിച്ചു അപേക്ഷിച്ചാല്‍ കണക്ഷന്‍ നല്‍കില്ല. അത്തരം അപേക്ഷകളുടെ മുന്‍ഗണന നഷ്ടപ്പെടുകയും ചെയ്യും. സര്‍വ്വീസ് വയര്‍ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലം ക്രോസ് ചെയ്യുന്നെങ്കില്‍ അവരുടെ അനുവാദം മുന്‍കൂട്ടി എഴുതി വാങ്ങിയതിനുശേഷം വേണം പാക്കേജ് ഫീസ് അടക്കാന്‍.  ഉടമസ്ഥാവകാശ രേഖ, തിരിച്ചറിയല്‍ രേഖ, ടെസ്റ്റ് റിപ്പോര്‍ട്ട് എന്നിവ കണക്ഷന്‍ നല്‍കാന്‍ വരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥനു നല്‍കേണ്ടതാണ്.

വയര്‍മാന്‍ ശ്രദ്ധിക്കേണ്ടത്

ഗാര്‍ഹിക, വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ക്ക് കണക്ഷന് അപേക്ഷിക്കുമ്പോള്‍ വയറിംഗ് പ്രവൃത്തി പരിപൂര്‍ണമായും ചെയ്തിരിക്കണം.  കാര്‍ഷിക, നിര്‍മാണ ആവശ്യങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍മിക്കുന്ന ഷെഡ് / കിയോക്സ് ഉറപ്പുള്ളതായിരിക്കണം. മിറ്റര്‍ബോക്സ് മഴയും വെയിലും കൊള്ളാതെയും റീഡിങ്ങ് എടുക്കുന്നതു തടസ്സം ഇല്ലാതെയും സ്ഥാപിക്കണം. പ്രവര്‍ത്തന ക്ഷമമായ ആര്‍സിസിബി സ്ഥാപിച്ചിരിക്കണം. കണക്റ്റഡ് ലോഡ്, താരിഫ് എന്നിവ കൃത്യമായി രേഖപ്പെടുത്തണം. സര്‍വീസ് വയറിനു നാല് മീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ഉറപ്പാക്കുന്നതിനുള്ള സംവിധാനം ചെയ്യണം.  കോണ്‍ട്രാക്ടറും സൂപ്പര്‍വൈസറും വയര്‍മാനും കൂടി ഒപ്പിട്ട ടെസ്റ്റ് റിപ്പോര്‍ട്ട് അപേക്ഷകനെ ഏല്‍പ്പിക്കണം.

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന് ഒക്ടോബര്‍ രണ്ടിന് തുടക്കമാവും.

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനം മുതല്‍ 2025 മാര്‍ച്ച 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനംവരെയുള്ള കാലയളവില്‍ സമ്പൂര്‍ണ ശുചിത്വ കേരളം എന്ന ലക്ഷ്യം നേടാന്‍ തീവ്രയജ്ഞ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വിവിധ തൊഴിലാളി, രാഷ്ട്രീയ, സര്‍വീസ്, യുവജന, വ്യാപാര വ്യവസായ, സന്നദ്ധ സംഘടനകള്‍, കുട്ടികളുടെ സംഘടനകള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ വനിതാ സംഘടനകള്‍, റസി.അസോസിയേഷനുകള്‍, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ തുടങ്ങിയ എല്ലാ മേഖലയിലെയും സംഘട കളെയും സംവിധാനങ്ങളെയും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ജില്ലാ /ബ്ലോക്ക്/ പഞ്ചായത്ത്/ നഗരസഭ തലങ്ങളില്‍ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ മാതൃകകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ക്യാമ്പയിന് തുടക്കമാവുന്നത്. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി, നിയമസഭാ സ്പീക്കര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാന്യ ജില്ലാ കളക്ടര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികള്‍ ഉള്‍പ്പെടെ 93 തദ്ദേശ ഭരണ തല ഉദ്ഘാടനങ്ങളാണ് ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ നടക്കുന്നത്.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പെരളശ്ശേരി പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് 12 മണിക്ക് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. കതിരൂര്‍ ഗ്രാമപഞ്ചായത്തിലെ കതിരൂര്‍ ടൗണിന്റെ സൗന്ദര്യവല്ക്കരണ പരിപാടി ഉള്‍പ്പെടെ നാല് ശുചിത്വ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ ഒമ്പത് മണിക്ക് നിയമ സഭാ സ്പീക്കര്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും  ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം മൂന്ന് മണിക്ക് 29-ാം മൈലില്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ശുചിത്വ വേലിയും കണിച്ചാര്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ശുചിത്വ പാര്‍ക്കും ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പയിനിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ നിര്‍വഹിക്കും. കണ്ണൂര്‍ കളക്ടറേറ്റ് കോംബൗണ്ടില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ നിര്‍മ്മിച്ച തുമ്പൂര്‍ മുഴി മാതൃകാ ജൈവ കമ്പോസ്റ്റ് സംവിധാനം ഒക്ടോബര്‍ രണ്ടിന് രാവിലെ എട്ട് മണിക്ക് മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്യും.

സുസ്ഥിര മാലിന്യ സംസ്‌കരണത്തിനായ്
വ്യത്യസ്തം ഈ പ്രവര്‍ത്തനങ്ങള്‍

മാലിന്യമുക്ത നവകേരളത്തിനായി ഒക്ടോബര്‍ രണ്ടിന് മാങ്ങാട്ടിടം, കോട്ടയം, കുത്തുപറമ്പ്, പിണറായി, കുന്നോത്ത് പറമ്പ്, ഇരിട്ടി നഗരസഭ ,പേരാവൂര്‍, ആന്തൂര്‍ നഗരസഭ, എന്നിവിടങ്ങളിലായി എട്ട് ടെയ്ക്ക് എ ബ്രേയ്ക്ക് സംവിധാനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കും. കേളകം, കുറുമാത്തൂര്‍ തദ്ദേശ സ്ഥാപന പരിധികളിലായി രണ്ട് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്‍ട്രലുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. പേരാവൂര്‍, പരിയാരം, അയ്യന്‍കുന്ന്, ഉളിക്കല്‍, മാടായി, തലശ്ശേരി നഗരസഭ, കുത്തു പറമ്പ് നഗരസഭ എന്നിപിടങ്ങളിലെ എം.സി.എഫുകളുടെ വികസിപ്പിച്ച പ്ലാന്റുകളുടെ പ്രവര്‍ത്തന ഉദ്ഘാടനവും ഒക്ടോബര്‍ രണ്ടിന് നടക്കും.

13 മിനി എം.സി എഫുകള്‍ കൂടി ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ മാലിന്യശേഖരണ സംവിധാനങ്ങളുടെ ഭാഗമായി മാറും. ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ കൂടി പുതുതായി സി സി ടി വികള്‍ മിഴിതുറക്കും. പടിയൂര്‍, ഉദയഗിരി , പട്ടുവം, കൊട്ടിയൂര്‍, എന്നിവിടങ്ങളിലാണ് പുതുതായി സിസിടിവി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ന്യൂമാഹി, അഞ്ചരക്കണ്ടി, പെരിങ്ങോം വയക്കര പഞ്ചായത്തുകളിലെ എം.സി.എഫുകളില്‍ ബെയ്ലിങ് യന്ത്രങ്ങള്‍ ഒക്ടോബര്‍ രണ്ടുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കതിരൂര്‍, കേളകം ചെമ്പിലോട്, എഴോം വേങ്ങാട്, മുഴപ്പിലങ്ങാട്, അഴിക്കോട്, പയ്യന്നൂര്‍, ചൊക്ലി, പന്ന്യന്നൂര്‍, ചിറ്റാരിപറമ്പ് ടൗണുകളുടെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒക്ടോബര്‍ രണ്ടിന് തുടക്കമാവും. ജില്ലയില്‍ 93 തദ്ദേശ സ്ഥാപനങ്ങളിലും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് ഉദ്ഘാടനത്തിനായി ഒരുങ്ങിയിട്ടുള്ളത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *