സ്വന്തം നിലയ്ക്ക് രൂപീകരിക്കുന്ന കൂട്ടായ്മകൾക്ക് നിയമസാധുതയില്ല; ഫെഫ്കയ്ക്ക് എതിരെ ഫിലിം ചേമ്പർ

0

ഫെഫ്കയ്ക്കെതിരെ പരാതിയുമായി ഫിലിം ചേംബർ. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതിപ്പെടാൻ ടോൾഫ്രീ നമ്പർ ഏർപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണെന്ന് ഫിലിം ചേംബറിൻ്റെ കണ്ടെത്തൽ. സംസ്ഥാന സർക്കാരിനും വനിതാ കമ്മീഷനും ചേംബർ ഭാരവാഹികൾ പരാതി നൽകി.

സിനിമ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾഫ്രീ നമ്പർ ഏർപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണ് എന്നാണ് ഫിലിം ചേംബറിന്റെ വാദം. സിനിമാ ലൊക്കേഷനുകളിൽ രൂപീകരിക്കുന്ന ആഭ്യന്തര പരാതി കമ്മിറ്റികളിലാണ് നിയമപ്രകാരം സ്ത്രീകൾ പരാതി നൽകേണ്ടത്. ഐസിസി നടപടി പരിശോധിക്കുവാൻ മോണിറ്ററിംഗ് കമ്മിറ്റിയും നിലവിലുള്ള സാഹചര്യത്തിൽ ടോൾഫ്രീ നമ്പർ ഏർപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണ്. ഫെഫ്കക്ക് എതിരെ നടപടി വേണമെന്നും സർക്കാരിനും വനിതാ കമ്മീഷനും നൽകിയ കത്തിൽ ഫിലിം ചേംബർ ആവശ്യപ്പെടുന്നു.

ടോൾഫ്രീ നമ്പർ സിനിമയ്ക്ക് ഉള്ളിൽ ഉള്ളവരിലും പൊതുജനമധ്യത്തിലും വലിയ ആശയ കുഴപ്പത്തിന് കാരണമായെന്നും സ്വന്തം നിലയ്ക്ക് രൂപീകരിക്കുന്ന കൂട്ടായ്മകൾക്ക് ഇതിൽ നിയമസാധുതയില്ലെന്നും ഫിലിം ചേംബർ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *