സിപിഐഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പി വി അൻവർ
സ്വർണക്കടത്തിൽ തലയ്ക്ക് വെളിവില്ലാതെ മുഖ്യമന്ത്രി സംസാരിക്കുന്നുവെന്നു പി വി അൻവർ . തനിക്കെതിരെ കള്ളക്കേസുകൾ ഇനിയും വരും. അത് പ്രതികാരനടപടിയാണ്. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ താൻ ഉണ്ടാകില്ലെന്നും പി വി അൻവർ പറഞ്ഞു.സിപിഐഎമ്മിനെ വീണ്ടും വെല്ലുവിളിച്ചാണ് പി വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകൾ.താൻ തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും. അതിലേക്ക് പോകണോ എന്ന് സിപിഐഎം ആലോചിക്കണമെന്നും അൻവർ പറഞ്ഞു.
തൻ്റെ പൊതുയോഗത്തെ ജനങ്ങൾ വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പൊതുയോഗം വിപ്ലവമാവുമെന്ന് പറഞ്ഞു അത് സംഭവിച്ചു. പി.വി.അൻവറിൻ്റെ നെഞ്ചത്ത് കയറാതെ സർക്കാർ യുവാക്കളുടെ കാര്യം നോക്കണം. സി.പിഐ .എം വെല്ലുവിളിച്ചാൽ ഏറ്റെടുക്കാൻ തയ്യാറാണ്. തന്നെ വർഗീയവാദിയാക്കാനാമ് ശ്രമം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് സർവേ പുരോഗമിക്കുകയാണെന്നും പറഞ്ഞു.