കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

തത്സമയ പ്രവേശനം 

കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ ബി.എ.എൽ.എൽ.ബി  പ്രോഗ്രാമിന്  പട്ടിക വർഗ വിഭാഗത്തിൽ സീറ്റ്‌ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ സെപ്റ്റംബർ 28ന് രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വകുപ്പ് മേധാവിക്ക് മുൻപിൽ ഹാജരാകേണ്ടതാണ്. യോഗ്യത പ്ലസ്.ടു പരീക്ഷയിൽ  45% മാർക്ക് ഉണ്ടായിരിക്കണം. നിയമാനുസൃത ഇളവുകൾ ബാധകം.

2024-25  വർഷത്തെ കണ്ണൂർ സർവകലാശാല  ക്യാമ്പസ്  യൂണിയൻ തെരഞ്ഞെടുപ്പ്  

കണ്ണൂർ സർവ്വകലാശാല  ക്യാമ്പസുകളിലെ    2024-25 വർഷത്തെ   വിദ്യാർത്ഥി യൂണിയൻ  തെരഞ്ഞെടുപ്പ് 2024 ഒക്ടോബർ 08 ചൊവ്വാഴ്ച്ച നടത്തുന്നതാണ്. തെരഞ്ഞെടുപ്പ്  വിജ്ഞാപനം  സെപ്റ്റംബർ 28ന് അതത് ക്യാമ്പസുകളിൽ  പ്രസിദ്ധീകരിക്കുന്നതാണ്. തെരഞ്ഞെടുപ്പ് ഷെഡ്യുൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.  ക്യാമ്പസ് ഡയറക്ടർമാർ /ക്യാമ്പസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ   വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഷെഡ്യുൾ പ്രകാരം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

പ്രാഥമിക വോട്ടർ പട്ടിക 2024   സെപ്റ്റംബർ  30 ന്   രാവിലെ 11 മണിക്കും  അന്തിമ  വോട്ടർ പട്ടിക  2024 സെപ്റ്റംബർ 30ന്  ഉച്ചയ്ക്ക്ശേഷം 4 മണിക്കും പ്രസിദ്ധീകരിക്കുന്നതാണ്.  2024  ഒക്ടോബർ  01ന്  ഉച്ചയ്ക്ക് 1 മണി വരെ നോമിനേഷൻ സമർപ്പിക്കാവുന്നതാണ്. 2024  ഒക്ടോബർ  3 ന് രാവിലെ 10 മണി മുതൽ  ഉച്ചയ്ക്ക് 2 മണി വരെ നോമിനേഷന്റെ സൂക്ഷ്മ പരിശോധന നടത്തുന്നതാണ്.

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം    2024 ഒക്ടോബർ  04ന്  രാവിലെ 11 മണിയാണ്.   2024  ഒക്ടോബർ  04ന് ഉച്ചയ്ക്ക് ശേഷം 4   മണിക്ക് അന്തിമ സ്ഥാനാർഥി പട്ടിക  പ്രസിദ്ധീകരിക്കുന്നതാണ്. 2024 ഒക്ടോബർ  08  ന്  രാവിലെ 10  മുതൽ ഉച്ചയ്ക്ക്   1 മണി   വരെ തെരഞ്ഞെടുപ്പും,  ഉച്ചയ്ക്ക്   2.30ന് വോട്ടെണ്ണലും, തുടർന്ന് ഫലപ്രഖ്യാപനവും നടത്തുന്നതാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *