ബീഹാറിൽ പുണ്യസ്നാനത്തിനിടെ 37 കുട്ടികളടക്കം 43 പേർ മുങ്ങിമരിച്ചു: മൂന്നു പേരെ കാണാതായി
ബിഹാറിലെ പ്രശസ്തമായ ‘ജിവിത്പുത്രിക’ ഉത്സവത്തോട് അനുബന്ധിച്ച് നദികളിലും കുളങ്ങളിലും പുണ്യസ്നാനം നടത്തുന്നതിനിടെ 37 കുട്ടികളടക്കം 43 പേർ മുങ്ങി മരിച്ചു. മൂന്ന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച നടന്ന ഉത്സവത്തിനിടെയാണ് സംസ്ഥാനത്തെ 15 ജില്ലകളിലായി ദുരന്തം നടന്നതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കുട്ടികളുടെ നല്ല ഭാവിക്കായി ആഘോഷിക്കപ്പെടുന്ന ചടങ്ങാണെന്നാണ് വിശ്വസം.
ഔറംഗാബാദ് ജില്ലയിൽ രണ്ട് വ്യത്യസ്ത ഗ്രാമങ്ങളിലായി എട്ടു കുട്ടികളും മരിച്ചവരിൽപെടും. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.