മകൻറെ ലോറിയും കളിപ്പാട്ടങ്ങളും: അർജുന്റെ ലോറിയിൽ വേദനിപ്പിക്കുന്ന കാഴ്ചകൾ

0

കരളലിയിപ്പിക്കുന്ന കാഴ്ചകളായിരുന്നു അർജുന്റെ ലോറിയിൽ.ലോറിയിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ കണ്ട് കൂടിനിന്നവരുടെയാകെ മനസ് പിടഞ്ഞു. മകൻറെ കുഞ്ഞു ലോറി,കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ,മൊബൈൽ എന്നിവയാണ് കാബിനിൽനിന്ന് കണ്ടെടുത്തത്.അർജുൻ ഉപയോഗിച്ച രണ്ട് മൊബൈലും വാച്ചുകളും കണ്ടെത്തി.

അർജുൻ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച പാത്രങ്ങളും ഉപകരണങ്ങളും എല്ലാം ലോറിയിൽ തന്നെ ഉണ്ടായിരുന്നു. ജൂലൈ 16നാണ് കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയപാത 66ൽ ഉത്തര കന്നട ജില്ലയിലെ അങ്കോളയിലെ ഷിരൂരിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുനും ലോറിയും അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 11 പേരെ കാണാതായിരുന്നു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *