ആശ ലോറൻസിന്‍റെ അഭിഭാഷകൻ ഭീഷണിപ്പെടുത്തി : മെഡി. കോളജ്​ പ്രിൻസിപ്പലിന്‍റെ പരാതി

0

എം.എം. ലോറൻസിന്‍റെ മകൾ ആശ ലോറൻസിന്‍റെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എസ്. പ്രതാപ് പരാതി നൽകി. കളമശ്ശേരി പൊലീസിലാണ് പരാതി നൽകിയത്​. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതുമായി ബന്ധപ്പെട്ട്​ ഹൈകോടതി നിർദേശപ്രകാരം തീരുമാനത്തിലെത്താൻ പ്രിൻസിപ്പൽ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നിശ്​ചയിച്ചിരുന്നു. ഇതിനിടെ ആശ ലോറൻസിന്‍റെ അഭിഭാഷകൻ അതിക്രമിച്ചു കയറാൻ ശ്രമിച്ചതായും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതായും ചൂണ്ടിക്കാട്ടിയാണ്​ പ്രിൻസിപ്പൽ പരാതി നൽകിയിരിക്കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *