കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
ലാബ് അസിസ്റ്റന്റ് നിയമനം
കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.എസ്.സി. കെമിസ്ട്രി ആണ് അടിസ്ഥാന യോഗ്യത. എം.എസ്.സി. കെമിസ്ട്രി ഉള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളും കോപ്പിയും സഹിതം എടാട്ട് സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി പഠനവകുപ്പിൽ 27-09-2024 നു രാവിലെ 10.00 മണിക്ക് ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.
പരീക്ഷാ ടൈംടേബിൾ
യഥാക്രം 15.10.2024, 16.10.2024 തിയതികളിൽ ആരംഭിക്കുന്ന 9, 5 സെമസ്റ്റർ ബി.എ എൽ.എൽ.ബി (റഗുലർ/സപ്ലിമെൻററി) നവംബർ 2024 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ വിജ്ഞാപനം
-
05.11.2024 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം (റഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്) നവംബർ 2024 പരീക്ഷകൾക്ക് 5.10.2024 മുതൽ 09.10.2024 വരെ പിഴയില്ലാതെയും 11.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
-
25.11.2024 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ (റഗുലർ/ സപ്ലിമെൻററി) ഒക്ടോബർ 2024 പരീക്ഷകൾക്ക് 15.10.2024 മുതൽ 17.10.2024 വരെ പിഴയില്ലാതെയും 18.10.2024 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം
-
25.11.2024 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് (റഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്) നവംബർ 2024 പരീക്ഷകൾക്ക് 8.10.2024 മുതൽ 11.10.2024 വരെ പിഴയില്ലാതെയും 15.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ പി.ജി പ്രൈവറ്റ് രജിസ്ട്രേഷൻ (അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി – റഗുലർ/സപ്ലിമെൻററി /ഇംപ്രൂവ്മെൻറ്) ഏപ്രിൽ 2023 പരീക്ഷ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 8.10.2024 വരെ സ്വീകരിക്കുന്നതാണ്.