മൈസൂർ ദസറ; ആനകളുടെ സമീപത്ത് നിന്ന് ഫോട്ടോഷൂട്ട് അനുവദിക്കരുതെന്ന് വനം മന്ത്രി

0

മൈസൂർ ദസറ ഉത്സവത്തിന്റെ ജംബൂ സവാരി ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ ആനകളുടെ സമീപത്ത് നിന്ന് ഫോട്ടോ ഷൂട്ട്, സെല്‍ഫി, റീലുകള്‍ എന്നിവ അനുവദിക്കരുതെന്ന് വനം മന്ത്രി ഈശ്വർ ഖന്ദ്രെയുടെ കർശന നിർദേശം.മൈസൂരില്‍ ദസറ ആനകള്‍ തമ്മില്‍ കഴിഞ്ഞ ദിവസം സംഘർഷം നടന്നിരുന്നു. മൈസൂർ ദസറയുടെ പ്രധാന ആകർഷണമായ ജംബൂസവാരിയില്‍ പങ്കെടുക്കാൻ കർണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആനകളെ നാട്ടിലേക്ക് എത്തിക്കാറുണ്ട്. കൊട്ടാരവളപ്പില്‍ ക്യാമ്പ് ചെയ്യുന്ന ആനകള്‍ക്ക് സമീപം ഫോട്ടോഷൂട്ടും റീല്‍ ചെയ്യാനും അധികൃതർ അനുവദിച്ചിരുന്നു.

എന്നാല്‍ മനുഷ്യരുമായി അത്ര പരിചിതരല്ലാത്ത ആനകളെ ശല്യപ്പെടുത്തുന്ന രീതിയില്‍ മോശമായി ചിലർ പെരുമാറുകയായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് കാഞ്ചൻ-ധനഞ്ജയൻ എന്നീ ആനകള്‍ തമ്മിലുണ്ടായ പോരാട്ടത്തിന് ഇതും ഒരു കാരണമാണെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട് , ഇതിനെ തുടർന്ന് ആനയുടെ കൊമ്പുകള്‍ പിടിച്ച്‌ ഫോട്ടോ എടുക്കല്‍, വീഡിയോ എടുക്കല്‍, സെല്‍ഫി എടുക്കല്‍, റീല്‍ ഉണ്ടാക്കല്‍ തുടങ്ങിയ പരിപാടികള്‍ ഒരു കാരണവശാലും അനുവദിക്കരുതെന്ന് മന്ത്രി ഈശ്വർ ഖന്ദ്രെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി.


ദസറ ഉത്സവത്തിന്റെ ഭാഗമായി നിലവില്‍ 16 ആനകള്‍ മൈസൂർ കൊട്ടാരത്തില്‍ ഉണ്ട്. ഇതില്‍ 14 ആനകള്‍ വനം വകുപ്പിൻ്റേതാണ്. ഇവയില്‍ നാല് പിടിയാനകളുമുണ്ട്.ഏകദേശം 5 വർഷം മുമ്പ് അർജുൻ എന്ന ആന ഇടഞ്ഞ സംഭവം ഏറെ പരിഭ്രാന്തി പരാതിയിരുന്നു. അർജുൻ ആനയ്‌ക്ക് മുന്നില്‍ ആളുകള്‍ നില്‍ക്കുന്നതും തന്റെ മുന്നില്‍ ആള്‍ക്കൂട്ടവും ഇഷ്ടപ്പെടുമായിരുന്നില്ല. പാപ്പാൻ ഇല്ലാതിരുന്ന സമയത്ത് ഒരാള്‍ ഫോട്ടോ എടുക്കാൻ അർജുനന്റെ അടുത്ത് വന്നത് അർജുനനെ ചൊടിപ്പിച്ചു. അതിനെ തുടർന്നാണ് അർജ്ജുൻ ഇടഞ്ഞത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *