CPIM മുൻ അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം അരിങ്ങളയൻ രാഘവൻ നിര്യാതനായി

0

CPIM മുൻ അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം അരിങ്ങളയൻ രാഘവൻ (72) നിര്യാതനായി. പരേതനായ കണ്ണൻ്റെയും ദേവകിയുടെയും മകനാണ്. വലിയന്നൂർ ലോക്കൽ സെക്രട്ടറി, വലിയന്നൂർ സർവീസ് സഹകരണ ബേങ്ക് പ്രസിഡൻ്റ് , PKS അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡൻ്റ്, എടക്കാട് ലെതർ വർക്കേഴ്സ് ഇഡസ്ട്രിയൽ സൊസൈറ്റി പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

ദിനേശ് ബീഡി വലിയന്നൂർ സഹകരണ സംഘത്തിൽ മെസ്‌തിരി ആയിരുന്നു. ഇപ്പൊൾ CPIM പളളിപ്രം ബ്രാഞ്ച് അംഗമാണ്. രാവിലെ 8 മണി മുതൽ 10 മണി വരെ ഇരിണാവിലെ വീട്ടിലും 10.30 മുതൽ 12 മണി വരെ പള്ളിപ്രത്തും പൊതുദർശനം . 12 മണിക്ക് പയ്യാമ്പലത്ത് സംസ്കാരം
ഭാര്യ: വനജ. മക്കൾ: ഷിൻജ ( ചൊവ്വ കോ ഓപറേറ്റീവ് റൂറൽ ബേങ്ക്) , ജിനീഷ്. മരുമകൻ: സേതുനാഥ്. സഹോദരി: ലളിത.

About The Author

Leave a Reply

Your email address will not be published. Required fields are marked *