കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
തത്സമയ പ്രവേശനം
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി.നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത :ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ് /കെമിസ്ട്രി ബിരുദം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 23.09.2024 രാവിലെ 10.30 മണിക്ക്പഠനവകുപ്പിൽ ഹാജരാകണം. ഫോൺ:9447956884, 8921212089
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ എം.എസ്.സി എൻവിറോൺമെന്റൽ സയൻസ് കോഴ്സിന് ജനറൽ മെറിറ്റ് ഉള്‍പ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബര്‍ 23 തിങ്കളാഴ്ച്ച രാവിലെ 11മണിക്ക് ഡിപ്പാർട്മെന്റിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9946349800
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവ്വകലാശാലയുടെ പയ്യന്നൂർ കാമ്പസ്സിലെ, ജോഗ്രഫി പഠന വകുപ്പിൽ നടത്തുന്ന PG Diploma in Geoinformatics for Spatial Planning പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിലേക്ക് ഓൺലൈനായി 30.09.2024 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അസിസ്റ്റന്റ് പ്രൊഫസർ- അപേക്ഷാ തിയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ധർമ്മശാല, കാസർഗോഡ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലെ നിലവിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് 30.08.2024 തീയതിയിലെ AD.G/AD.G1/14331/2024 നമ്പർ വിജ്ഞാപന പ്രകാരം 2 വർഷ കാലാവധി വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ 30 വരെ നീട്ടി. അപേക്ഷയുടെ പകർപ്പ് ഒക്ടോബർ മൂന്നിനകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്. ഒഴിവുകളുടെ വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്
പരീക്ഷ ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം.എഡ് (സി.ബി.സി.എസ്.എസ് – റെഗുലർ/സപ്ലിമെന്‍ററി), മെയ് 2024 പരീക്ഷ ടൈംടേബിൾ
സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അഞ്ചാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ് പ്രോഗ്രാമിൻറെ പരീക്ഷാടൈംടേബിൾ (ഒക്ടോബർ 2024) സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വാചാ പരീക്ഷകൾ
രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വെറ്റ് ഡിപ്ലോമ ഇൻ കൗൺസിലിങ് സൈക്കോളജി (പി.ജി.ഡി.സി.പി.) റഗുലർ / സപ്ലിമെൻററി, മെയ് 2024 പരീക്ഷയുടെ ഭാഗമായുള്ള വാചാ പരീക്ഷ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയറൽ മാനേജ്‌മെന്റ് , തൃക്കരിപ്പൂർ -ൽ 2024 സെപ്റ്റംബർ 30നും , ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗൺസിലിങ്, തളാപ്പ് -ൽ ഒക്ടോബർ 3 ,4 തിയ്യതികളിലും നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടേണ്ടതാണ്