കണ്ണൂർ കോർപ്പറേഷൻ്റെ സ്വപ്ന പദ്ധതിയായ നഗര സൗന്ദര്യവല്‍ക്കരണം യാഥാർഥ്യത്തിലേക്ക്

0

കണ്ണൂർ കോർപ്പറേഷൻ്റെ സ്വപ്ന പദ്ധതിയായ നഗര സൗന്ദര്യവല്‍ക്കരണത്തിന് വൻ പദ്ധതിയൊരുങ്ങുന്നു. പദ്ധതി ഡി.പി.ആർ കൗണ്‍സില്‍ യോഗം അംഗീകരിച്ചതായി മേയർ മുസ്ലിഹ് മഠത്തില്‍ അറിയിച്ചു.കണ്ണൂർ നഗരത്തെ സൗന്ദര്യവല്‍ക്കരിക്കുന്നതിന് മൂന്ന് ഘട്ടങ്ങളായുള്ള പദ്ധതിയാണ് അംഗീകരിച്ചത്.

ഗാന്ധി സർക്കിള്‍, പഴയ ബസ്റ്റാൻഡ് റോഡ് ബ്യൂട്ടിഫിക്കേഷൻ , പ്ലാസ റോഡ് ബ്യൂട്ടിഫിക്കേഷൻ, സൂര്യ സില്‍ക്സ്, പഴയ മേയറുടെ ബംഗ്ലാവ് വരെയുള്ള പ്രവർത്തിയുടെ ഡി.പി.ആർ തയ്യാറായി വരുന്നതായും മേയർ അറിയിച്ചു. ഡി.പി.ആർ തയ്യാറാക്കുന്നതിന് മുൻകൈ എടുത്ത മേയറെ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *