വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
കേരള പൊതുരേഖ ബിൽ: സെലക്ട് കമ്മിറ്റി തെളിവെടുപ്പ് യോഗം

2023 ലെ കേരള പൊതുരേഖ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്കായി സെപ്റ്റംബർ 27 രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറസ് ഹാളിൽ ചേരും. രജിസ്‌ട്രേഷൻ, മ്യൂസിയം,ആർക്കിയോളജി വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെയർപേഴ്‌സണായ സെലക്ട് കമ്മിറ്റി പൊതുജനങ്ങൾ, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ, വിദഗ്ധർ എന്നിവരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. 2023ലെ കേരള പൊതുരേഖ ബില്ലും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org എന്ന നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഹോം പേജിലും Pre-Legislative Public Consultation എന്ന ലിങ്കിലും ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താൽപര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാം. കൂടാതെ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും അണ്ടർ സെക്രട്ടറി, നിയമനിർമ്മാണ വിഭാഗം, കേരള നിയമസഭ, തിരുവനന്തപുരം-33 എന്ന മേൽവിലാസത്തിൽ രേഖാമൂലമോ legislation@niyamasabha.nic.in.എന്ന ഇ-മെയിൽ  വിലാസത്തിലോ 2024  നവംബർ 15 വരെ അയച്ചുനൽകാം.

ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം

ഭിന്നശേഷിക്കാർക്ക് സ്‌കിൽ ട്രെയിനിംഗ് നൽകുക, തൊഴിലവസരങ്ങൾ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേന്ദ്ര സർക്കാർ PM-DAKSH-DEPWD (www.pmdaksh.depwd.gov.in) എന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു. പോർട്ടലിൽ ഭിന്നശേഷിക്കാർക്ക് നൈപുണ്യ പരിശീലനം സുഗമമാക്കുന്നതിനു വേണ്ടി രണ്ട് മൊഡ്യൂളുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
1. ദിവ്യാംഗൻ കൌശൽ വികാസ്: ദിവ്യാംഗൻ കൌശൽ വികാസിലൂടെ ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനത്തിനായി കേന്ദ്ര സർക്കാർ എസ്‌ഐപിഡിഎ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കി വരുന്ന എൻഎപി-എസ്ഡിപി (നാഷനൽ ആക്ഷൻ പ്ലാൻ ഫോർ സ്‌കിൽഡ് ഡവലപ്‌മെൻറ് ഓഫ് പിഡബ്ല്യുസിസ്)യുടെ പൂർണമായ നിർവ്വഹണം സാധ്യമാകുന്നു. യുഡിഐഡി അടിസ്ഥാനമാക്കിയ തടസ്സമില്ലാത്ത രജിസ്‌ട്രേഷൻ 250ൽ അധികം നൈപുണ്യ കോഴ്‌സുകൾ ഭിന്നശേഷിക്കാർക്ക് അവരുടെ സംസ്ഥാനത്തും ജില്ലയിലും പ്രവർത്തിക്കുന്ന പാർട്ട്‌ണേഴ്‌സിനെ കണ്ടെത്താനും സ്റ്റഡി മെറ്റീരിയലുകൾ എടുക്കുന്നതിനും പരിശീലകരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഈ പോർട്ടൽ സഹായിക്കുന്നു.

2. ദിവ്യാംഗജൻ റോസ്ഗർ സേതു

ഭിന്നശേഷിക്കാർക്ക് വിവിധ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന തൊഴിലവസരങ്ങളെ വിവരങ്ങൾ നൽകുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ദിവ്യാംഗജൻ റോസ്ഗർ സേതു പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരും, ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്ന തൊഴിൽ ദാതാക്കളും സംയോജിത പ്ലാറ്റ്‌ഫോം ആയി പ്രവർത്തിക്കുകയെന്നതാണ് ഈ പോർട്ടലിന്റെ ലക്ഷ്യം. ഇത് www.pmdaksh.depwd.gov.in എന്ന ലിങ്കിൽ ലഭ്യമാകുന്നതാണ്. PM-DAKSH-DEPwഉയുടെ വിവിധ സവിശേഷതകളെക്കുറിച്ചുള്ള വീഡിയോ https://youtu.be/RrGxqpTLr2Y എന്ന ലിങ്കിൽ ലഭ്യമാണ്.

സ്‌പോട്ട് അഡ്മിഷൻ

തോട്ടട ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിലെ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് 2024-25 വർഷത്തെ ദ്വിവത്സര കോഴ്‌സിലെ ഒഴിവുകളിലേക്കു സെപ്റ്റംബർ 24ന് തോട്ടട ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.ഓൺലൈനായി അപേക്ഷ സമർപ്പിച്ച അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിമുതൽ 11.30 വരെ രജിസ്റ്റർ ചെയ്യാൻ എത്തിച്ചേരണം. ഫോൺ: 0497-2835260, 9495787669

കെസി മാധവൻ മാസ്റ്റർ എൻഡോവ്മെൻറിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ മുൻ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കെസി മാധവൻ മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് ആവാർഡിന് അപേക്ഷ ക്ഷണിച്ചു. കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത, ജില്ലയിൽ 2023-24 വർഷം പ്രവർത്തനം നടത്തിയ വായനശാലയ്ക്കാണ് അവാർഡ് ലഭിക്കുക. അപേക്ഷാഫോറം താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സെക്രട്ടറി, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസ്, സിവിൽ സ്റ്റേഷൻ പിഒ, കണ്ണൂർ എന്ന വിലാസത്തിൽ ഒക്ടോബർ ഒന്നിനകം ലഭിക്കണം.

വനിതാ ഐടിഐ പ്രവേശനം

കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ എൻസിവിടി മെട്രിക് ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പുതുതായി ഓഫ്ലൈൻ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ സെപ്റ്റംബർ 19നു വൈകീട്ട് അഞ്ച് മണിക്കകം ഓഫീസിൽ നേരിട്ട് സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക. അപേക്ഷാഫോം ഐടിഐയിൽ നിന്നും ലഭിക്കും. അപേക്ഷാ ഫീസ് 100 രൂപ. ഫോൺ: 0497-2835987, 9446677256

വിദ്യാർഥികൾക്ക് കെഎസ്ആർടിസിയുടെ സ്‌പെഷ്യൽ ടൂർ പാക്കേജ്

സ്‌കൂൾ കോളേജ് വിദ്യാർഥികൾക്ക് സ്‌പെഷ്യൽ ടൂർ പാക്കേജ്  ഒരുക്കി കണ്ണൂർ കെഎസ്ആർടിസി. മൂന്നു നേരം സ്വാദിഷ്ടമായ ഭക്ഷണവും എൻട്രി ഫീസും ഉൾപ്പെടെയാണ് പാക്കേജ്. ഈ പദ്ധതിയുടെ ആദ്യ യാത്രയിൽ ജില്ലയിലെ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ പങ്കെടുത്തു. പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങൾ വിദ്യാർഥികൾ സന്ദർശിച്ചു.
കെഎസ്ആർടിസി ചീഫ് ട്രാഫിക് ഓപ്പറേഷൻ നോർത്ത് സോൺ വി മനോജ് കുമാർ ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ ഓർഡിനേറ്റർ കെ ആർ തൻസീർ, കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിന്ധു പടോളി, അധ്യാപകൻ രമേഷ് പാണ്ഡ്യാല എന്നിവർ നേതൃത്വം നൽകി.

വനിതാ കമ്മീഷൻ അദാലത്ത്

വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ജില്ലാ അദാലത്ത് സെപ്റ്റംബർ 20ന് രാവിലെ 10ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.

തൊഴിൽമേള

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്റ്റംബർ 27ന്ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ  ‘നിയുക്തി’ തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന മേളയിൽ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈൽ, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം മറ്റ് സേവനമേഖലകളിൽ നിന്ന് 500ലേറെ ഒഴിവുകളുമായി 20ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആവശ്യമുള്ള ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066

About The Author

Leave a Reply

Your email address will not be published. Required fields are marked *