മദ്യലഹരിയിൽ പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ യുവാവിൻ്റെ പരാക്രമം

0

നൂറ് രൂപ ആവശ്യപ്പെട്ടെത്തിയ പാട്യം ഓട്ടച്ചിമാക്കൂലിലെ എൻ. അനീഷാണ് ചിക്ക് മാൻ ഹെയർ കട്ടിംഗ് ഉടമ ദിനേശനെ അക്രമിച്ചത്. പണം നൽകാത്തതിനെ തുടർന്ന് കട അക്രമിക്കുകയും ചെയ്തു . ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കടക്ക് നേരെയുളള അക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ പൂക്കോട് ടൗണിൽ ഹർത്താലാചരിച്ചു. കടയിലെ ചില്ല് ഗ്ലാസുകൾ കൈ കൊണ്ട് ഇടിച്ച് തകർക്കുന്നതിനിടയിൽ ഗുരുതരമായി പരിക്കേറ്റ അനീഷിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് പൊലീസ് അന്വേഷണം നടത്തി.

About The Author

Leave a Reply

Your email address will not be published. Required fields are marked *