കണ്ണൂർ ചെമ്പേരിയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0

കണ്ണൂർ ചെമ്പേരിയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.മാലൂർ തോലമ്പ്രയിലെ കെ രാജേഷിനെയാണ് ചെമ്പേരി അമ്പഴത്തുംചാലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ദിവസങ്ങളുടെ പഴക്കമുണ്ട്.കസേരയിൽ ഇരുന്ന നിലയിലാണ് മൃതദ്ദേഹംഉണ്ടായിരുന്നത്.

ചെമ്പേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന രാജേഷ് കഴിഞ്ഞ പത്താം തീയ്യതിക്ക് ശേഷം ജോലിക്ക് എത്തിയിരുന്നില്ല.ഇതേ തുടർന്ന് അന്വേഷിച്ചെത്തിയ സഹപ്രവർത്തകരാണ് കിടപ്പ് മുറിയിൽ കസേരയിൽ ഇരുന്നനിലയിൽ രാജേഷിനെ കണ്ടത്.തുടർന്ന് ചെമ്പേരി പോലിസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *