ടിപ്പർ ബൈക്കിലിടിച്ച് ദമ്പതികളും രണ്ടരവയസുള്ള മകനും മരിച്ചു

0

ഗുണ്ടൽപേട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടരവയസുകാരനടക്കം മൂന്നുപേർ മരിച്ചു. നിയ​ന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ വയനാട് സ്വദേശികളായ ദമ്പതികളും മകനുമാണ് മരിച്ചത്.സുൽത്താൻ ബത്തേരി മലവയൽ സ്വദേശി ധനേഷ് മോഹൻ, ഭാര്യ അഞ്ജു, ഇവരുടെ രണ്ടു വയസുള്ള മകൻ വിച്ചു എന്നിവരാണ് മരിച്ചത്.നിയന്ത്രണംവിട്ട കെ.എ. 11 ബി 8497 ടിപ്പർ ലോറി കുടുംബം സഞ്ചരിച്ച കെ.എൽ. 3 ഇ 5197 ബൈക്കിൽ ഇടിക്കുകയായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *