കൊല്ലത്തെ കാർകയറ്റി കൊല: അജ്മലും വനിത ഡോക്ടറും മദ്യലഹരിയിലെന്ന് ദൃക്സാക്ഷികൾ

0

സ്കൂട്ടർ യാത്രികാരിയെ കാർ കയറ്റിക്കൊന്ന അജ്മലും വനിത ഡോക്ടർ ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നെന്ന് സാക്ഷികളായ നാട്ടുകാർ. അജ്മലും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്ടറായ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്നാണ് പൊലീസും നൽകുന്ന വിവരം. സുഹൃത്തിന്‍റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടാക്കിയതെന്നും സൂചനയുണ്ട്. ഇക്കാര്യം വൈദ്യപരിശോധന ഫലം വന്നാൽ മാത്രമേ വ്യക്തമാകൂ.

തെറ്റായ ദിശയിലൂടെ വന്ന കാർ സ്കൂട്ടർ യാത്രികയെ ഇടിച്ചുവീഴത്തുകയായിരുന്നു. സ്കൂട്ടർ യാത്രികരായ ഫൗസിയയും കുഞ്ഞുമോളും റോഡിലേക്ക് തെറിച്ചുവീണു. ഉടൻ പിന്നോട്ടെടുത്ത കാർ വീണ്ടും വേഗത്തിൽ മുന്നോട്ടെടുത്ത് റോഡിൽ കിടക്കുകയായിരുന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി. സമീപത്തുണ്ടായിരുന്നവർ വണ്ടി നിർത്താൻ അലറി വിളിച്ച് പറഞ്ഞിട്ടും കേൾക്കാതെയാണ് കാർ കയറ്റിയിറക്കി പാഞ്ഞുപോയത്. ഇക്കാര്യം സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *