CAT 2024 രജിസ്ട്രേഷൻ തീയതി നീട്ടി; പരീക്ഷ നവംബര്‍ 24 ന്

0

CAT 2024 രജിസ്ട്രേഷന്റെ തീയതി നീട്ടി. പരീക്ഷക്ക് സെപ്റ്റംബര്‍ 20 വരെ അപേക്ഷ നൽകാം. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

എസ്‌സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്ക് 1250 രൂപയാണ് അപേക്ഷ ഫീസ്. ബാക്കി വിഭാഗങ്ങളിലുള്ളവർക്ക് 2500 രൂപ അപേക്ഷ ഫീസായി നൽകണം. ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്.

അംഗീകൃത സര്‍വകലാശാലകളിൽ നിന്ന് 50 ശതമാനം മാർക്കോ, തത്തുല്യ സിജിപിഎയോ (എസ്‌സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക്) ആണ് പരീക്ഷക്ക് അപേക്ഷിക്കേണ്ട യോഗ്യത. അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷ നൽകാം.

നവംബർ 5 -നാണ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുക. പരീക്ഷ നവംബര്‍ 24 ന്. വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിൽ; https://iimcat.ac.in

About The Author

Leave a Reply

Your email address will not be published. Required fields are marked *