മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കുന്നത് സംഘപരിവാറിനെ ഭയന്ന്; കെ.സുധാകരന്‍ എംപി

0

എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സംഘപരിവാറിനെ ഭയന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.എല്‍ഡിഎഫ് ഘടകകക്ഷികളുടെയും മന്ത്രിസഭാ അംഗങ്ങളുടെയും എതിര്‍പ്പിനെ പോലും മറികടന്നാണ് ഈ പരിഗണന നൽകുന്നത്. സിപിഐഎമ്മിനെയും മുഖ്യമന്ത്രിയേയും തിരുത്താന്‍ ഇടതുപക്ഷത്തെ ഘടകകക്ഷികള്‍ക്ക് കഴിയുന്നില്ല എന്നും സുധാകരൻ കുറ്റപ്പെടുത്തി.

അവര്‍ക്ക് നിലപാടുകള്‍ ബലികഴിച്ച് സിപിഐഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങേണ്ട ഗതികേടാണ്. സിപിഐഎമ്മിലും എല്‍ഡിഎഫിലും ആര്‍എസ്എസ് സ്വാധീനം വര്‍ധിപ്പിച്ച് കാവിവത്കരണം ദ്രുതഗതിയില്‍ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.ആര്‍എസ്എസിനോടുള്ള തീണ്ടിക്കൂടായ്മ സിപിഎം സൗകര്യപൂര്‍വ്വം മറന്നു. പ്രത്യയശാസ്ത്ര പരമായ വെല്ലുവിളിയാണ് സിപിഐഎം നേരിടുന്നത് എന്നും സുധാകരൻ കുറ്റപ്പെടുത്തി.

About The Author

Leave a Reply

Your email address will not be published. Required fields are marked *