കേരള സര്‍വ്വകലാശാല സെനറ്റ് ഹാളിലെ സംഘര്‍ഷം; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

0

കേരള യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കെഎസ്‌യുപ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ കൈയേറ്റം ചെയ്തു എന്ന പരാതിയിലാണ് നടപടി. സർവകലാശാല ജീവനക്കാരുടെ സംഘടന നൽകിയ പരാതിയിലാണ് കേസ്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ജീവനക്കാരെ കയ്യേറ്റം ചെയ്‌തെന്നാണ് എഫ്‌ഐആർ. കെഎസ്‌യു പ്രവർത്തകർക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എന്നാൽ സംഘർഷത്തിൽ SFI പ്രവർത്തകർക്കെതിരെ കേസെടുത്തില്ല. പരാതി ലഭിക്കാത്തതിനാലാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കാത്തതെന്ന് വിശദീകരണം.

കെ.എസ്.യു തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. യൂണിയൻ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളും എസ്.എഫ്.ഐ വിജയിച്ചിരുന്നു. സെനറ്റ് തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ കെ.എസ്.യു വിജയിച്ചിരുന്നു. റിസർവേഷൻ സീറ്റുകളിലാണ് കെ.എസ്.യുവിന്റെ ജയം. ഇത് രജിസ്ട്രാറുടെ സഹായത്തോടെയാണെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. ഇതിനെ ചൊല്ലിയുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *