കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

അസിസ്റ്റൻറ് പ്രൊഫസർ – നിയമനം

കണ്ണൂർ സർവകലാശാലയുടെ കീഴിൽ  ധർമ്മശാല, കാസർഗോഡ് എന്നിവടങ്ങളിലെ   ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിൽ  ഒഴിവുള്ള  അസിസ്റ്റന്റ് പ്രൊഫസർ (ഫിസിക്കൽ എഡ്യൂക്കേഷൻ, ജനറൽ എഡ്യൂക്കേഷൻ, ഫിസിക്കൽ സയൻസ്) തസ്തികകളിലേക്ക് 2 വർഷ കാലാവധി വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 19-09-.2024  വരെ നീട്ടി .  അപേക്ഷയുടെ പകർപ്പ് സർവകലാശാലയിൽ എത്തിക്കേണ്ട അവസാന തീയതി  23 -09-2024.  വിശദ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ.

പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II – നിയമനം

കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ക്യാമ്പസിലെ  സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ  താൽക്കാലിക കരാർ അടിസ്ഥാനത്തിൽ പ്രൊഫഷണൽ അസിസ്റ്റൻറ് ഗ്രേഡ് II തസ്തികയിൽ പ്രതിമാസം 20,000/- രൂപ വേതനത്തിൽ നിയമനം നടത്തുന്നു. (പരമാവധി 179 ദിവസത്തേക്ക് അല്ലെങ്കിൽ പകരം നിയമനം അനുവദിക്കപ്പെടുന്നത് വരെ ഇതിൽ ഏതാണോ ആദ്യം). സർവകലാശാല ബിരുദവും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദവുമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി 13.09.2024 ന് രാവിലെ 10 മണിക്ക് കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിലെ സ്കൂൾ ഓഫ് ലീഗിൽ സ്റ്റഡീസിൽ  ഹാജരാകേണ്ടതാണ്

എം.എസ്.സി  കംപ്യൂട്ടേഷണൽ ബയോളജി പ്രവേശനം

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം. എസ്. സി. കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ഏതാനും  സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്.സി. ലൈഫ് സയൻസ് വിഷയങ്ങൾ /കെമിസ്ട്രി /ഫിസിക്സ് /കമ്പ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 13.09.2024 രാവിലെ 11:00 മണിക്ക് മുൻപായി ഹാജരാകണം. ഫോൺ : 8968654186

പുനർമൂല്യനിർണയ ഫലം

പ്രൈവറ്റ് രജിസ്ട്രേഷൻ – ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ-2024 ) പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *