വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
പിഎം കിസാൻ സമ്മാൻ പദ്ധതി: തപാൽ വകുപ്പിന്റെ ബാങ്ക് വഴി ആധാർ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാം
ആധാർ ബന്ധിത അക്കൗണ്ട് ഇല്ലാത്തതിനാൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത കർഷകർക്ക് തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെൻറ്‌സ് ബാങ്ക് വഴി ആധാർ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാൻ അവസരം. അടുത്ത പോസ്റ്റ് ഓഫീസ് സന്ദർശിച്ച് ഐപിപിബി അക്കൗണ്ട് തുടങ്ങിയാൽ അടുത്ത ഗഡുവും ഇതുവരെ മുടങ്ങി കിടന്ന തുകയും ലഭിക്കും. ആധാർ നമ്പർ ഒ ടി പി ലഭിക്കാൻ മൊബൈൽ ഫോൺ, നോമിനിയുടെ പേര്, ജനന തീയതി എന്നിവയുമായി പോസ്റ്റ് ഓഫീസിൽ എത്തണം.
സ്പോട്ട് അഡ്മിഷൻ
പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് കോളേജിലെ എഞ്ചിനീയറിങ്,നോൺ എഞ്ചിനീയറിങ് ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 12ന് സ്പോട്ട് അഡ്മിഷൻ നടത്തും. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതുതായി അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. കമ്പ്യൂട്ടർ എഞ്ചിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ്സ് മാനേജ്മെന്റ് എന്നിവയാണ് കോഴ്സുകൾ. സെപ്റ്റംബർ 12ന് രാവിലെ 10.30ന് മുമ്പായി എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം കോളേജിൽ നേരിട്ട് ഹാജരാകുന്ന വിദ്യാർഥിനികളിൽ നിന്നും റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ സംവരണ തത്വങ്ങൾ പാലിച്ച് പ്രവേശനം നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യത: എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, സിബിഎസ്ഇ, ഐസിഎസ്ഇ. ഫോൺ: 9895916117, 9497644788, 9946457866
ക്വട്ടേഷൻ ക്ഷണിച്ചു
പേരാവൂർ താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിൽക്കുന്ന 19 മരങ്ങൾ മുറിച്ചു മാറ്റി കൊണ്ടുപോകുവാൻ താൽപര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 18 ഉച്ചക്ക് 12 മണി വരെ. ഫോൺ: 0490 2445355