വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

ബോണസ് തർക്കം  തീർപ്പായി

ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ 2023-24 വർഷത്തെ ബോണസ് തർക്കം തീർപ്പായി. ജില്ലാ ലേബർ ഓഫീസർ സി വിനോദ് കുമാറിന്റെ സാന്നിധ്യത്തിൽ നടത്തിയ തൊഴിലാളി-തൊഴിലുടമകളുടെ യോഗത്തിലാണ്  പരിഹാരമായത്. മൊത്തം വേതനത്തിന്റെ 8.33% ബോണസായി നൽകുവാൻ യോഗത്തിൽ തീരുമാനമായി.  തൊഴിലുടമകളെ പ്രതിനിധീകരിച്ച് ടി എം രവീന്ദ്രൻ നമ്പ്യാർ, എ വി തമ്പാൻ, എം നരേന്ദ്രൻ, യൂണിയനെ പ്രതിനിധീകരിച്ച് കെ മോഹനൻ, പി പി ഉണ്ണികൃഷ്ണൻ, എം വി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ഹിയറിങ് മാറ്റി

സെപ്റ്റംബർ 11, 12 തീയതികളിൽ  ഡെപ്യൂട്ടി കലക്ടർ (എൽ ആർ) ലാന്റ് ട്രൈബ്യൂണൽ  കലക്ടറേറ്റിൽ  ഹിയറിങിന് വെച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ യഥാക്രമം നവംബർ ആറ്, ഏഴ് തീയതികളിലേക്കു മാറ്റി.

മൾട്ടിപർപ്പസ് വർക്കർ നിയമനം

നാഷണൽ ആയുഷ് മിഷൻ വഴി മൾട്ടിപർപ്പസ് വർക്കർ (എം പി ഡബ്ല്യു) തസ്തികയിൽ അഞ്ചരക്കണ്ടി ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ കരാറടിസ്ഥാനത്തിൽ നിയമനം. 40 വയസ്സിൽ താഴെയുള്ള ജി എൻ എം, ബി എസ് സി നഴ്സിംഗ് കഴിഞ്ഞവർക്ക് സെപ്റ്റംബർ 19ന് പകൽ 11 മണിക്ക് അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാമെന്നു  മെഡിക്കൽ ഓഫീസർ അറിയിച്ചു.  ഫോൺ : 04972 856250.

ക്വട്ടേഷൻ

കണ്ണൂർ ഡയറ്റ് ക്യാമ്പസിനകത്തെ ചേറ് മരം മുറിച്ചുമാറ്റി ലേലം ചെയ്യുന്നതിനും കാറ്റാടി മരത്തിന്റെ ചില്ലകൾ ലേലം ചെയ്യുന്നതിനും  ക്വട്ടേഷനുകൾ ക്ഷണിച്ചു.  ക്വട്ടേഷനുകൾ സെപ്റ്റംബർ 12 ന് നാല് മണിക്ക് മുമ്പായി പാലയാടിലെ  ഡയറ്റ് ഓഫീസിൽ സമർപ്പിക്കണം.

ലേലം

ഗവ. ഐ ടി ഐ യിൽ 265 നമ്പർ ക്വാട്ടേഴ്സ് പരിസരത്ത് സ്ഥിതി ചെയ്യുന്ന പ്ലാവ്, പന, പുളി എന്നിവയുടെ പരസ്യലേലം സെപ്റ്റംബർ 12 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. ഫോൺ: 0497 2835183

വാക് ഇൻ ഇന്റർവ്യൂ

കണ്ണൂർ ഗവ. ആയുർവേദ കോളേജിനോടനുബന്ധിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഒരു വർഷത്തേക്ക് ജൂനിയർ കൺസൾട്ടന്റ്,  പീഡിയാട്രീഷ്യൻ എന്നീ പോസ്റ്റുകളിലേക്ക്   കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി) ഒരൊഴിവ്, യോഗ്യത എം ബി ബി എസ്, എം ഡി, എം എസ് (ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി) പി ജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ള വരെ പരിഗണിക്കുന്നതാണ്. ടി സി എം സി നിർബന്ധമാണ്.  വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും  മുൻഗണന.
പീഡിയാട്രീഷ്യൻ, ഒരൊഴിവ്, യോഗ്യത എം ബി ബി എസ്, എം ഡി (പീഡിയാട്രിക്സ്) പി ജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ള വരെ പരിഗണിക്കുന്നതാണ്.  ടി സി എം സി നിർബന്ധമാണ്.  പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
അപേക്ഷകർ ബയോഡാറ്റയും ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി  പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ സഹിതം സെപ്റ്റംബർ 25 ന് രാവിലെ 11 മണിക്കും 12 മണിക്കും പരിയാരം ഗവ. ആയുർവേദ കോളേജ്  പ്രിൻസിപ്പൽ ചേമ്പറിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.  ഫോൺ : 0497 2800167

കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള ഫോക് ലോർ അക്കാദമി 2023  വർഷത്തെ നാടൻകലാകാര അവാർഡിന് അപേക്ഷ ക്ഷണിച്ചു.
ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷമാണ് അവാർഡിന്  പരിഗണിക്കുന്നത്. കലാകാരന്റെ പേര്, വിലാസം, ജനനത്തീയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ഫോൺ നമ്പർ എന്നിവയും  ചേർക്കണം. മുകളിൽ പറഞ്ഞ വിവരങ്ങൾ എഴുതിയോ ടൈപ്പ് ചെയ്തോ കലാകാരൻ ഒപ്പിട്ടു
സമർപ്പിക്കണം. കലാരംഗത്ത് പരിചയം തെളിയിക്കുന്ന കോർപ്പറേഷൻ/മുൻസിപ്പൽ/ഗ്രാമപഞ്ചായത്ത് ചെയർപേഴ്‌സൺ/പ്രസിഡന്റ്  എന്നിവരുടെ പരിചയപ്പെടുത്തൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ചേർക്കണം. പ്രാഗത്ഭ്യം തെളിയിക്കുന്നതിന് മറ്റു ജനപ്രതിനിധികൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, അനുഷ്ഠാനകലയാണെങ്കിൽ ബന്ധപ്പെട്ട കാവുകൾ, ക്ഷേത്രങ്ങൾ എന്നിവയുടെ പ്രതിനിധികളിൽ  നിന്നുമുള്ള സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേർക്കാമെന്ന് കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി അറിയിച്ചു. ഒരാളുടെ പേര് മറ്റേതെങ്കിലും വ്യക്തിയോ, കലാസംഘടനയോ അവാർഡിന് നിർദ്ദേശിക്കുകയാണെങ്കിൽ ആ അപേക്ഷയിലും മേൽപറഞ്ഞ വിവരങ്ങളും കലാകാരന്റെ സമ്മതപത്രവും ഉണ്ടായിരിക്കണം. ഓരോ അപേക്ഷകനും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ആധാർകാർഡിന്റെ കോപ്പി, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തണം .

അപേക്ഷിക്കേണ്ടേ  അവാർഡുകൾ

ഫെല്ലോഷിപ്പ്

നാടൻ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരും  മുൻ വർഷങ്ങളിൽ അക്കാദമിയുടെ ഏതെങ്കിലും അവാർഡിന് അർഹരായവരും 30 വർഷത്തെ കലാപ്രാവീണ്യമുള്ളവരുമായ നാടൻ കലാകാരന്മാർക്ക് അപേക്ഷ സമർപ്പിക്കാം.

അവാർഡ്

നാടൻ കലാരംഗത്ത് തനതായ പ്രാഗല്ഭ്യം തെളിയിച്ച 20 വർഷത്തെ കലാപ്രാവീണ്യമുള്ള നാടൻ കലാകാരന്മാർക്ക് അപേക്ഷിക്കാം .

ഗുരുപൂജ പുരസ്‌കാരം

65 വയസ്സ് പൂർത്തിയായ നാടൻ കലാകാരന്മാരെയാണ് ഇതിനായി പരിഗണിക്കുക. അവാർഡുകൾ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

യുവപ്രതിഭാ പുരസ്‌കാരം

നാടൻകലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച യുവനാടൻ കലാകാരന്മാർക്ക് അപേക്ഷിക്കാം . അപേക്ഷ സമർപ്പിക്കാനുളള പ്രായപരിധി 18 വയസ്സിനും 40 വയസ്സിനും മധ്യേ.

കലാ പഠന-ഗവേഷണ ഗ്രന്ഥം

നാടൻ കലകളെ ആധാരമാക്കി രചിക്കപ്പെട്ടതും ഉന്നത നിലവാരം പുലർത്തുന്നതുമായ പഠന ഗവേഷണ ഗ്രന്ഥങ്ങൾക്ക് കേരള ഫോക്ലോർ അക്കാദമി അവാർഡുകൾ നൽകും. 2021, 2022, 2023 വർഷങ്ങളിൽ ഒന്നാം  പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളായിരിക്കും പരിഗണിക്കുക. ഗ്രന്ഥകാരന്മാർക്കും പുസ്തക പ്രസാധകർക്കും പുസ്തകങ്ങൾ പരിഗണനക്ക് സമർപ്പിക്കാം. വായനക്കാർക്കും മികച്ച ഗ്രന്ഥങ്ങൾ നിർദ്ദേശിക്കാം. അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ മൂന്ന്  കോപ്പികളും അടക്കം ചെയ്യണം.

ഡോക്യുമെന്ററി പുരസ്‌കാരം

നാടൻ കലകളെ ആധാരമാക്കി അരമണിക്കൂറിൽ കവിയാത്ത 2021 മുതൽ 2023 ഡിസംബർ വരെയുള്ള  ഡോക്യുമെന്ററിക്ക് കേരള ഫോക്ലോർ അക്കാദമി പ്രത്യേക പുരസ്‌കാരം നൽകും. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വിഷയത്തിലുള്ള ഡോക്യുമെന്ററിയുടെ മൂന്ന് സി ഡികൾ ഉണ്ടാവണം. പ്രസ്തുത കാലയളവിൽ നിർമ്മിച്ചതാണെന്നുള്ള കലാകാരന്റെ സത്യവാങ്മൂലവും സമർപ്പിക്കണം .
അപേക്ഷകൾ ഒക്ടോബർ 25നുള്ളിൽ  സെക്രട്ടറി, കേരള ഫോക്ലോർ അക്കാദമി, പി.ഒ. ചിറക്കൽ. കണ്ണൂർ-11 എ വിലാസത്തിൽ ലഭിച്ചിരിക്കണം വ്യക്തികൾക്കും സംഘടനകൾക്കും കലാകാരൻമാരെ നിർദ്ദേശിക്കാവുതാണ്.  ഫോൺ: 0497 2778090.

ലോക ആത്മഹത്യ പ്രതിരോധ ദിനാചരണവും ബോധവൽകരണവും

ലോക ആത്മഹത്യ പ്രതിരോധദിനത്തിൽ ജില്ലാ മാനസികാരോഗ്യ പരിപാടി കണ്ണൂരും  തലശ്ശേരി നഗരസഭ  പി എച്ച് സി   കോടിയേരിയും സംയുക്തമായി തലശ്ശേരി പാറാൽ ദാറുൽ  ഇർഷാദ് അറബിക് കോളേജ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.   ദാറുൽ ഇർഷാദ് അറബിക് കോളേജ്   പ്രിൻസിപ്പൽ  ഡോ. അബ്ദുൽ ജലീൽ  പരിപാടിയുടെ ഉദ്‌ഘാടനം  നിർവ്വഹിച്ചു.

ജില്ലാ മാനസികാരോഗ്യം  നോഡൽ ഓഫീസർ ഡോ. വീണ എ ഹർഷൻ
വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ്സെടുത്തു.   120 വിദ്യാർഥികൾ പങ്കെടുത്തു.
ദിനാചരണത്തിൻ്റെ ഭാഗമായി രാവിലെ കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മലബാർ ക്യാൻസർ സെൻ്ററിലെ നഴ്സിംഗ് വിദ്യാർത്ഥികളുടെ സ്കിറ്റ് അവതരണവുമുണ്ടായിരുന്നു.

സീറ്റൊഴിവ്

പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എംകോം ഫിനാന്‍സ് കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്.  എസ് സി, എസ് ടി, ഒ ഇ സി, ഒ ബി എച്ച്, ഫിഷറീസ് വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.   അപേക്ഷ സെപ്റ്റംബര്‍ 13 ന് മുമ്പായി കോളേജില്‍ സമര്‍പ്പിക്കണം.  ഫോണ്‍ : 8547005048

സ്‌പോട്ട് അഡ്മിഷന്‍

കുറുമാത്തൂര്‍ ഗവ.ഐ ടി ഐ യില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കും അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്കും പങ്കെടുക്കാം.  താല്പര്യമുള്ളവര്‍ ടി സി യും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പികളുമായി സെപ്റ്റംബര്‍ 12 രാവിലെ 11 മണിക്ക് ഐ ടി ഐ യില്‍ നേരിട്ട് വന്ന് അപേക്ഷ നല്‍കണം.   ഫോണ്‍ : 9497639626, 9747537828

കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വ്വീസ് ക്യാമ്പ്

കൃഷി  വകുപ്പ്  ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കുമായി കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സര്‍വ്വീസ് ക്യാമ്പ് സംഘടിപ്പിക്കും.  കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും  അപേക്ഷിക്കാം.  നിബന്ധനകള്‍ക്ക് വിധേയമായി 25 ശതമാനം മുതല്‍ 100 ശതമാനം വരെ (പരമാവധി തുക 1000 മുതല്‍ 2500 രൂപ വരെ) ധനസഹായം സ്‌പെയര്‍പാര്‍ട്‌സുകള്‍ക്കും,  25 ശതമാനം ധനസഹായം (പരമാവധി 1000 രൂപ) റിപ്പയര്‍ ചാര്‍ജ്ജുകള്‍ക്കും ലഭ്യമാകും.  ഫോണ്‍ : 7558996401, 6282514561, 9746324372, 9383472050

സ്‌പോട്ട് അഡ്മിഷന്‍

ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തിലെ എം ടെക് അഡ്മിഷന്‍ സെപ്റ്റംബര്‍ 12,13 തീയതികളിൽ  നടക്കും.  രണ്ടാംഘട്ട അല്ലോട്ട്‌മെന്റിന് ശേഷമുള്ള ഒഴിവുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനു പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം സെപ്റ്റംബര്‍ 13  ഉച്ചക്ക് ഒരു മണിക്ക് കോളേജില്‍ എത്തി  രജിസ്റ്റര്‍  ചെയ്യണം .

ലേലം  

റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ  അധീനതയിലുള്ള ഡിപ്പാർട്ടുമെന്റിന്  ഉപയോഗയോഗ്യമല്ലാത്തതുമായ വിവിധയിനം ടയറുകള്‍, വേസ്റ്റ് ഓയില്‍, സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ തുടങ്ങിയവയുടെ ലേലം എം എസ് ടി സി ലിമി. എന്ന സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ വെബ് സൈറ്റായ www.mstcecommerce.com ലെ   ഇ എല്‍ വി പോര്‍ട്ടല്‍ മുഖേന സെപ്റ്റംബര്‍ 13 ന് രാവിലെ 11 മണി മുതല്‍ മൂന്ന് മണിവരെ ഓണ്‍ലൈന്‍ ലേലം നടത്തും.  ഫോണ്‍ : 9497931212

 

About The Author

Leave a Reply

Your email address will not be published. Required fields are marked *