സദ്യയും,പായസങ്ങളും തയ്യാർ; ;ഓണത്തിനായി ഒരുങ്ങി കെടിഡിസി ലൂംലാൻഡ്

0

ഓണത്തെ വരവേൽക്കുന്നതിനായി കണ്ണൂരിലെ കെടിഡിസി ലൂംലാൻഡ് തയ്യാറായി.ഓണസദ്യയും വിവിധയിനം പായസങ്ങളുമായി ഈ ഓണക്കാലവും കണ്ണൂരുകാർക്ക് സമ്മാനിക്കുകയാണ് കെടിഡിസി ലൂംലാൻഡ്.പാലട,അടപ്രഥമൻ,പരിപ്പ് പ്രഥമൻ,പഴം പ്രഥമൻ,മത്തൻ പായസം,ക്യാരറ്റ് പായസം,പാൽപ്പായസം,ഗോതമ്പ് പായസം പൈനാപ്പിൾ പായസം തുടങ്ങിയവയാണ് പായസത്തിൽ വ്യത്യസ്‌ത ഇനങ്ങൾ.ണ്ടുതരം പായസം അടക്കം 24 വിഭവങ്ങൾ അടങ്ങിയ സമൃദ്ധമായ സദ്യയും കെടിഡിസി ഇത്തവണ ഒരുക്കിയിട്ടുണ്ട്.

ലൂംലാൻഡ് ഒരുക്കുന്ന പായസകൗണ്ടരുകളിൽ നിന്ന് ആദ്യവില്പന കണ്ണൂർ ജില്ലപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പിപി ദിവ്യ നിർവ്വഹിച്ചു.കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ട്രഷറർ നാരായണൻകുട്ടി ആദ്യ വിൽപന സ്വീകരിച്ചു. കണ്ണൂർ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ സുരേഷ്ബാബു എളയാവൂർ, കെടിഡിസിയുടെ ഡയറക്ടർ ബോർഡ് മെമ്പർമാരായ യു ബാബു ഗോപിനാഥ്,ഓ കെ വാസുമാസ്റ്റർ ലൂംലാൻഡ് മാനേജർ സുർജിത്ത് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *