രാജ്യത്ത് എംപോക്സ് രോ​ഗബാധ സ്ഥിരീകരിച്ചിട്ടില്ല: കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

0

ഇന്ത്യയിൽ എംപോക്സ് രോ​ഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. എംപോക്സ് ലക്ഷണങ്ങളെന്ന് സംശയിച്ച് പരിശോധന നടത്തിയ സാമ്പിളുകളുടെ ഫലം നെ​ഗറ്റീവായതായി കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര അറിയിച്ചു.

പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി) ഇതുവരെ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എംപോക്സ് രോ​ഗബാധ സംശയിക്കുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.

രാജ്യത്ത് മങ്കി പോക്സ്(എം പോക്സ്) രോഗ ലക്ഷണങ്ങളോടെ ഒരാൾ ഇന്നലെ ചികിത്സ തേടിയിരുന്നു. എന്നാൽ ഇയാളുടെ പരിശോധനാ ഫലംനെ​ഗറ്റീവായിരുന്നു. നിലവിൽ എംപോക്സ് രോഗം 116 രാജ്യങ്ങളിൽ പടർന്നുകഴിഞ്ഞതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. എംപോക്സിന്റെ വ്യാപന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തര ശ്രദ്ധ വേണ്ട എംപോക്സിനെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *