യുവ നടിയുടെ പരാതി; സിദ്ദിഖിനെതിരെ കേസെടുത്തു

0

നടൻ സിദ്ദിഖിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.2016ൽ നടൻ സിദ്ദിഖ് മാസ്കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇമെയിൽ മുഖേനെയാണ് നടി ഡിജിപിക്ക് പരാതി നൽകിയത്. പരാതി പ്രത്യേക സംഘത്തിന് കൈമാറും.

തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് യുവ നടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *