ജില്ലാ പഞ്ചായത്ത് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ കൈമാറി
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ കൈമാറുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ നിർവഹിച്ചു. ജില്ലാ ഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു പദ്ധതി വിശദീകരിച്ചു. നാല് ഗുണേഭാക്താക്കൾക്കാണ് സ്‌കൂട്ടർ നൽകിയത്. നാലര ലക്ഷം രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, മെംബർ തോമസ് വക്കത്താനം, സെക്രട്ടറി ഇൻ ചാർജ് കെ വി മുകുന്ദൻ, സീനിയർ സൂപ്രണ്ട് വി പി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.