വയനാട് പുനരധിവാസം: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാന വിഷയങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കത്ത് മുഖ്യമന്തി പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്ന കൂടിക്കാഴ്ച.
വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങൾ പ്രധാനമന്ത്രി നേരിട്ടെത്തി സന്ദർശിച്ചിരുന്നു. തുടർന്ന് കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സന്ദർശനം കഴിഞ്ഞ് രണ്ടാഴ്ച്ച കഴിഞ്ഞിട്ടിട്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുള്ള സഹായവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതോടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
കഴിഞ്ഞ ദിവസം പ്രളയം ഉണ്ടായ ത്രിപുരയ്ക്ക് കേന്ദ്ര സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 40 കോടി രൂപയുടെ അടിയന്തിര സഹായമാണ് കേന്ദ്ര സർക്കാർ ത്രിപുരയ്ക്ക് പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിലൂടെ ഇക്കാര്യമറിയിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി നേരിട്ടെത്തി ദുരിതം കണ്ട വയനാടിനെ ഈ രീതിയിൽ അവഗണിക്കുന്നത് എന്ന ചോദ്യം വലിയ രീതിയിൽ ഉയർന്നിരുന്നു.