വയനാട് ദുരന്തം; കേരളത്തിന് 20 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

0

വയനാട് ഉരുള്‍പൊട്ടലില്‍ വന്‍ നാശം സംഭവിച്ച കേരളത്തിന് 20 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. കേരളത്തിന് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ് പ്രഖ്യാപിച്ചു. പ്രളയം ബാധിച്ച ത്രിപുരയ്ക്കും ധനസഹായമായി 20 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശ് ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ ശക്തമായ മഴ, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളാല്‍ ബാധിക്കപ്പെട്ടിട്ടുണ്ടെന്നും, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ത്രിപുരയും കേരളവും ഇത്തരത്തിലുള്ള രൂക്ഷമായ പ്രകൃതിക്ഷോഭങ്ങള്‍ അഭിമുഖീകരിച്ചുവെന്നും മോഹന്‍ യാദവ് എക്‌സില്‍ കുറിച്ചു. ജീവനും സ്വത്തിനും വന്‍ തോതില്‍ നാശനഷ്ടമുണ്ടായെന്നത് വളരെ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഈ സുവര്‍ണാവസരത്തില്‍, ത്രിപുര, കേരള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ 20 കോടി രൂപ വീതം കൈമാറുമെന്ന് – മുഖ്യമന്ത്രി അറിയിച്ചു.

പ്രതിസന്ധികളുടെ ഈ സമയത്ത് ഇരു സംസ്ഥാനങ്ങളോടും മധ്യപ്രദേശ് സര്‍ക്കാര്‍ എക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രതിസന്ധി എത്രയും വേഗം തരണം ചെയ്യാന്‍ ശ്രീകൃഷ്ണനോട് പ്രാര്‍ഥിക്കുന്നതായും മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *