സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കു കേരളത്തിലും കുറവില്ലെന്ന് കണക്കുകൾ

0

കേരള, കേന്ദ്ര സർക്കാരുകൾ വിവിധ പദ്ധതികളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കു കുറവില്ലെന്ന് കണക്കുകൾ. ഈ വർഷം ജൂൺവരെ മാത്രം സംസ്ഥാനത്ത് 9501 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഓരോ മണിക്കൂറിലും ശരാശരി രണ്ടു കേസുകളിലധികം വരുമിത്. ദിവസം 53 കേസുകളും.

ഗാർഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധനനിയമം, തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ തുടങ്ങിയ ഒട്ടേറെ നിയമങ്ങൾ സ്ത്രീസംരക്ഷണത്തിനായി ഉള്ളപ്പോഴാണ് ഈ അതിക്രമങ്ങൾ അവസാനമില്ലാതെ തുടരുന്നത്. സംരക്ഷകരെന്നുകരുതുന്ന ഭർത്താക്കൻമാർ, കുടുംബക്കാർ എന്നിവരിൽനിന്നേറ്റ പീഡനങ്ങൾക്കും കുറവില്ല; 2327 കേസുകളാണ് ഇത്തരത്തിലുണ്ടായത്.

ബലാത്സംഗം, മാനഹാനിയുണ്ടാക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളും എണ്ണത്തിൽ പിന്നാലെയുണ്ട്. 2023-ൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ 18,980 കേസുകളാണ് സംസ്ഥാനത്താകെ പോലീസ് രജിസ്റ്റർചെയ്തത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *