മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ വസന്ത് ചവാന്‍ അന്തരിച്ചു

0

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ വസന്ത് ചവാന്‍ അന്തരിച്ചു. ഏറെനാളായി വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.69 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മഹാരാഷ്ട്ര നന്ദേഡിൽ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്ന അദ്ദേഹം.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുറഞ്ഞ രക്തസമ്മര്‍ദവും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടർന്നു അദ്ദേഹത്തെ നന്ദേഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട്, അവിടെ നിന്നും വിദഗ്ധ ചികിത്സയ്‌ക്കായി അദ്ദേഹത്തെ എയര്‍ ആംബുലൻസില്‍ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. ചവാന്‍റെ സംസ്കാരം രാവിലെ 11ന് നൈഗോണില്‍ നടക്കും.

 

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *