മാൻഹോളിൽ കുടുങ്ങിയവരെ കണ്ടെത്താനും മാലിന്യം നീക്കാനും റോബോട്ട് റെഡി

0

മാൻഹോളിൽ കുടുങ്ങിയവരെ കണ്ടെത്താനും മാലിന്യം നീക്കാനും ഇനി മനുഷ്യൻ ഇറങ്ങേണ്ടതില്ല.ആ പണി ചെയ്യാൻ കേരളത്തിൽ റോബോട്ട് റെഡി.മികച്ച ഡ്രോണും മാലിന്യംമാറ്റൽ യന്ത്രവും അടങ്ങുന്നതാണ്‌ റോബോട്ട്‌. കാർബൺ ഫൈബർ ബോഡിയോടെ മൂന്നു ചക്രങ്ങളുള്ള യന്ത്രമാണ്‌ നിർമ്മിച്ചത്. മാൻഹോളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ കൃത്യമായ വിവരം മോണിറ്ററിൽ അറിയിക്കുകയാണ് റോബേർട് ചെയ്യുക .

മാൻഹോളിനകത്തെ കാർബൺ മോണോക്‌സൈഡ്‌, മീഥയ്ൻ, അമോണിയ തുടങ്ങിയ വിഷവസ്‌തുക്കളെ റോബോട്ട്‌ കണ്ടെത്തി വിവരം നൽകും.എത്ര ഇരുട്ടുള്ള സ്ഥലമായാലും പണി കൃത്യമായിരിക്കും. 180 ഡിഗ്രി തിരിയുന്ന നാലു കാമറകളുമായി താഴേക്കിറങ്ങുന്ന ഡ്രോൺ കൃത്യമായ ദൃശ്യങ്ങൾ പകർത്തിനൽകും. മാൻഹോളിനകത്തെ തത്സമയദൃശ്യങ്ങൾ പുറത്തുള്ള സ്‌ക്രീനിൽ കാണാനും സംവിധാനമുണ്ട്.


2014ൽ കുറ്റിപ്പുറം എംഇഎസ്‌ എൻജിനിയറിങ്‌ കോളേജിൽനിന്ന്‌ പഠിച്ചിറങ്ങിയ വിമൽ ഗോവിന്ദ്‌, എൻ പി നിഗിൽ, റാഷിദ്‌, അരുണ ദേവ്‌ എന്നിവർ ചേർന്നാണ്‌ മാൻഹോൾ ക്ലീനിങ്‌ റോബോട്ട്‌ ഒരുക്കിയത്‌.ആമയിഴഞ്ചാൻതോട്ടിൽ ജോയിക്കായുള്ള തിരച്ചിലിന്‌ ഉപയോഗിച്ച പ്രധാന റോബോട്ടാണ്‌ ഇത്‌. കൂടുതൽ സംവിധാനങ്ങളോടെ റോബോട്ടിനെ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഇവർ. 19 സംസ്ഥാനങ്ങളിലും മൂന്ന്‌ കേന്ദ്രഭരണപ്രദേശങ്ങളിലും മാൻഹോൾ ശുചീകരണത്തിനായി ഈ റോബോട്ടിനെ ഉപയോഗിക്കുന്നുണ്ട്‌.

About The Author

Leave a Reply

Your email address will not be published. Required fields are marked *